സൂപ്പര്‍ഫാസ്റ് തീവണ്ടികള്‍ വരുന്നു
ദില്ലി: കേന്ദ്രറെയില്‍വേ ബജറ്റിലെ പ്രധാനവാഗ്ദാനം സൂപ്പര്‍ഫാസ്റ് തീവണ്ടികളായിരിക്കുമെന്നറിയുന്നു. ഫിബ്രവരി 26 ചൊവാഴ്ച റെയില്‍വേമന്ത്രി നിതീഷ്കുമാര്‍ അവതരിപ്പിക്കുന്ന ബജറ്റിലായിരിക്കും ഈ 160 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന സൂപ്പര്‍ഫാസ്റ് തീവണ്ടികള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുക.
ജന ശതാബ്ദി എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്റര്‍സിറ്റി തീവണ്ടികള്‍ ശതാബ്ദി എക്സ്പ്രസിന്റെ വേഗതയിലാണോടുക. മിക്കവാറും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒന്നോ രണ്ടോ വീതം ജനശതാബ്ദി തീവണ്ടികള്‍ അനുവദിച്ചേക്കുമെന്നും കരുതുന്നു. ഭക്ഷണച്ചെലവുള്‍പ്പെടെയായിരിക്കും ഇതിലെ ടിക്കറ്റ് നിരക്ക്.
എസിയില്ലാത്ത രണ്ടാം ക്ലാസ് കോച്ചുകളായിരിക്കും ഇതിലധികവും. രണ്ടാംക്ലാസ് ടിക്കറ്റ് നിരക്ക് എഴു മുതല്‍ 10 ശതമാനം വരെ കൂട്ടാനും ആലോചനയുണ്ട്. ഇതുവഴി 1,000 കോടി വരുമാനമാണ് പ്രതീക്ഷിക്കുന്നത്. വളം, ഉപ്പ്, ധാന്യം എന്നിവയുടെ കടത്തുകൂലിയും നേരിയ തോതില്‍ കൂടിയേയ്കും.
റെയില്‍വേ മന്ത്രി നിതീഷ്കുമാറിന്റെ മൂന്നാമത്തെ ബജറ്റായിരിക്കും ഇത്.












Click it and Unblock the Notifications