കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയെ തടയും: ഡിവൈഎഫ്ഐ തെരുവിലേയ്ക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് തെരുവിലിറങ്ങാന്‍ ഡിവൈഎഫ്ഐ തീരുമാനിചു. മുഖ്യമന്ത്രിയെ വഴിയില്‍ തടയുന്നതടക്കമുളള സമര മാര്‍ഗങ്ങള്‍ക്ക് മടിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ടി. ശശിധരന്‍ പ്രസ്താവിച്ചു. ഇരു വിഭാഗങ്ങളും ഇതുവരെ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്ത സാഹചര്യത്തില്‍ ഭരണസ്തംഭനം തുടരുന്നതിനിടെ തെരുവുകളും സംഘര്‍ഷത്തിന്റെ നാളുകളിലേയ്ക്ക് തിരിച്ചു പോകുകയാണ്. ആന്റണിയ്ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ്- ഐ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യവെയാണ് തെരുവിലിറങ്ങാനുളള തീരുമാനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചത്. മാര്‍ച്ച് ദേവസ്വം ബോര്‍ഡ് കവലയില്‍ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് ചെറിയ സംഘര്‍ഷം ഉണ്ടായി. തുടര്‍ന്ന് റോഡ് പിക്കറ്റ് ചെയ്ത പ്രവര്‍ത്തകര്‍ അറസ്റ് വരിച്ചു.

നഗരത്തില്‍ വൈകുന്നേരം നൂറുകണക്കിന് ഐ ഗ്രൂപ്പു പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തി. ആന്റണിയ്ക്കും ഉമ്മന്‍ചാണ്ടിയ്ക്കുമെതിരെയാണ് പ്രകടനക്കാരുടെ രോഷം അണപൊട്ടിയത്.

പണിമുടക്കിന്റെ മൂന്നാംഘട്ടം കൂടുതല്‍ ശക്തമാക്കാന്‍ ഭരണാനുകൂല സംഘടനകള്‍ തീരുമാനിച്ചു. സ്ക്കൂളുകളുടെ മുന്നിലുള്‍പ്പെടെ പിക്കറ്റിംഗ് നടത്തുമെന്ന് സെറ്റോ നേതാക്കള്‍ പ്രസ്താവിച്ചു.

ജീവനക്കാരോട് നീതി പുലര്‍ത്താന്‍ ആന്റണി തയ്യാറായില്ലെന്ന് ആരോപിച്ച് ഐഎന്‍ടിയുസി കേന്ദ്ര നേതൃത്വം സോണിയയ്ക്ക് പരാതി നല്‍കുമെന്ന് സംംഘടനയുടെ പ്രസിഡന്റ് കെ. സുരേഷ്ബാബു പ്രസ്താവിച്ചു. പണിമുടക്ക് ഒത്തു തീര്‍ക്കാന്‍ നടപടിയെടുക്കണമെന്ന് സോണിയയോട് ആവശ്യപ്പെടാന്‍ ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റ് ജി. സഞ്ജീവ റെഢി തിങ്കളാഴ്ച അവരെ കാണുന്നുണ്ട്.

തുടര്‍ച്ചയായ 20-ാം ദിവസവും പണിമുടക്ക് പൂര്‍ണമായിരുന്നു. പിക്കറ്റിംഗില്‍ പങ്കെടുക്കാന്‍ വനിതാജീവനക്കാരും രംഗത്തിറങ്ങി. നിയമസഭാ കവാടത്തില്‍ പിക്കറ്റിംഗ് നടത്തിയ മൂന്ന് അണ്ടര്‍ സെക്രട്ടറിമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X