സന്നിധാനത്തിലെ കാട്ടുതീ അണച്ചു
ശബരിമല : പൂങ്കാവനത്തിലുണ്ടായ കാട്ടുതീയില്‍ പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ വന്‍നാശം. അയ്യപ്പ സന്നിധാനത്തിന് ഭീഷണിയില്ല. വടശ്ശേരിക്കര, റാന്നി വനമേഖലയില്‍ നിന്നും ഇപ്പോഴും കനത്ത പുകച്ചുരുളുകള്‍ ഉയരുന്നുണ്ട്. കാട്ടുതീ നിയന്ത്രണാധീനമായെന്ന് അധികൃതര്‍ അറിയിച്ചു.
കാട്ടുതീ പടര്‍ന്നതെങ്ങനെയെന്ന് നേരിട്ട് വിലയിരുത്താന്‍ വനംമന്ത്രി കെ. സുധാകരന്‍ പൂങ്കാവനവും പരിസരപ്രദേശങ്ങളും സന്ദര്‍ശിക്കും. ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ സുരേന്ദ്രന്‍ ആചാരിയും മന്ത്രിയെ അനുഗമിക്കും.
സന്നിധാനത്തിലെ ഫോറസ്റര്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ വനപാലകരും അട്ടത്തോട്ടിലെ പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് കാട്ടുതീ സന്നിധാനത്തിലേയ്ക്കു കടക്കുന്നത് തടഞ്ഞത്.












Click it and Unblock the Notifications