ഇത് ജനങ്ങള്‍ക്കെതിരായ സമരം: മന്ത്രി
തിരുവന്തപുരം: സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരം ജനങ്ങള്‍ക്കെതിരായ സമരമാണെന്ന് സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍.
സമരം ഏറ്റെടുക്കില്ലെന്ന് സിപിഎം പറയുന്നുണ്ടെങ്കിലും സമരപരിപാടികളില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇപ്പോള്‍ തന്നെ സജീവമായുണ്ട്. പ്രതിപക്ഷ സംഘടനകളോടൊപ്പം ചേര്‍ന്ന് സമരം നടത്തുന്ന സെറ്റോ പോലുള്ള സംഘടനകളെ ഇപ്പോള്‍ ഭരണകക്ഷി സംഘടനകളാണെന്ന് പറയാനാവില്ല.
ഫിബ്രവരി 25 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തികേയന്‍.
സമരത്തില്‍ പങ്കെടുക്കുന്ന മിക്ക ജീവനക്കാരുടെയും അധ്യാപകരുടെയും മക്കള്‍ സമരം ബാധിക്കാത്ത അണ്‍ എയ്ഡഡ് സ്കൂളുകളിലാണ് പഠിക്കുന്നതെന്ന് കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications