Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡി. കോളജ് ലൈബ്രറി ആധുനികവത്കരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് ലൈബ്രറിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഒരു പദ്ധതി പ്രാവര്‍ത്തികമാക്കുന്നു.

50 ലക്ഷം രൂപയുടെ പദ്ധതി ലൈബ്രറി ഒരു പഠന-ഗവേഷണ കേന്ദ്രമായി വികസിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യവും പ്രധാന ജേര്‍ണലുകളുടെ ഓണ്‍ലൈന്‍ സബ്സ്ക്രിപ്ഷനും വികസന പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഒഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റസ് (എകൈഎംജി) തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ചാണ് ലൈബ്രറി വികസിപ്പിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 350 പൂര്‍വ വിദ്യാര്‍ഥികളാണ് അസോസിയേഷനില്‍ അംഗമായിട്ടുളളത്.

വീഡിയോ കോണ്‍ഫറന്‍സ്, ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവയ്ക്ക് മുന്നോടിയായാണ് ലൈബ്രറിയില്‍ കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് എകെഎംജി വൈസ് പ്രസിഡന്റും എകെഎംജി മെഡിക്കല്‍ കോളജ് ഗോള്‍ഡന്‍ ജൂബിലി കമ്മിറ്റി ചെയര്‍മാനുമായ നരേന്ദ്ര കുമാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+