Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം കൂടുതല്‍ ശക്തിപ്പെടുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സമരം ഫിബ്രവരി 25 തിങ്കളാഴ്ച 20-ാം ദിവസത്തിലേക്ക് കടന്നു. തിങ്കളാഴ്ച മുതല്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്താനാനുള്ള ഒരുക്കത്തിലാണ് സംഘടനകള്‍.

മുസ്ലിം ലീഗിനെയും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെയും അനുകൂലിക്കുന്ന സംഘടനകള്‍ സമരം പിന്‍വലിച്ചെങ്കിലും അതൊന്നും സമരത്തിന്റെ മൊത്തം ഗതിയെ ബാധിച്ചിട്ടില്ല. കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ ഐക്യവേദിയായ സെറ്റോ കൂടുതല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോവാനാണ് തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി ആന്റണിയ്ക്കെതിരെ സെറ്റോ തിരിയുന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ ആരോപിക്കുന്നത്. സെറ്റോയുടെ നിലപാട് യുഡിഎഫ് ക്യാമ്പില്‍ അവരെ ഒറ്റപ്പെടുത്തിയിട്ടുണ്ട്.

സമരം ഒത്തുതീര്‍ക്കുന്നതിന് മന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായി ഭരണാനുകൂല സംഘടനകളുടെ യോഗം ചൊവാഴ്ച വൈകുന്നേരം നാല് മണിയ്ക്ക് ചേരുന്നുണ്ട്.

സിപിഎമ്മും ബിജെപിയും സമരം ഒത്തുതീര്‍പ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമര പരിപാടികള്‍ക്ക് തുടക്കമിടാന്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം ഏരിയാ കമ്മിറ്റി തലത്തില്‍ ചൊവാഴ്ച പ്രകടനവും ധര്‍ണയും നടക്കുന്നുണ്ട്. ബിജെപി അനുകൂല സംഘടനകളുടെ ഐക്യവേദിയായ ഫെറ്റോയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+