Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനിതക നവീകരണ കമ്മിഷന്‍ വേണം : സ്വാമിനാഥന്‍

കോയമ്പത്തൂര്‍ : ജനിതക സാങ്കേതിക വിദ്യ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ദേശീയ ജനിതക നവീകരണ കമ്മിഷന്‍ രൂപീകരിക്കണമെന്ന് കൃഷി ശാസ്ത്രജ്ഞനായ പ്രൊഫ.എം.എസ്. സ്വാമിനാഥന്‍. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആധുനിക സാങ്കേതിക വിദ്യയെ നിഷേധിക്കാന്‍ നമുക്കാവില്ല. ശ്രദ്ധയോടെയുളള പഠനത്തിനു ശേഷമേ അതിന്റെ സാദ്ധ്യതകള്‍ പരീക്ഷിക്കണമെന്നു മാത്രം വാര്‍ത്താ ലേഖകരുമായി അനൗപചാരിക സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജനിതക ഭക്ഷണം രൂപപ്പെടുത്താനുളള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ജൈവ നീതിയും ജൈവ സംരക്ഷണവും ജൈവ വൈവിദ്ധ്യവും നിലനിര്‍ത്തിക്കൊണ്ടായിരിക്കും പരീക്ഷണങ്ങള്‍ നടത്തുക. ഇന്ത്യയടക്കമുളള വികസ്വര രാജ്യങ്ങളിലെ പൊതുജന പങ്കാളിത്തം ഈ മേഖലകളില്‍ ഉണ്ടാകണമെന്നും പ്രൊഫ. സ്വാമിനാഥന്‍ ആവശ്യപ്പെട്ടു. ജനിതക നവീകരണത്തിനു വിധേയമായ ഏതാനും ഉല്‍പന്നങ്ങളെ ഒട്ടേറെ ഇനങ്ങള്‍ക്കു പകരം വയ്ക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടു വിധത്തിലാണ് ജനിതക നവീകരണം ഉപയോഗപ്പെടുന്നത്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇനങ്ങളെ സംരക്ഷിക്കാനാകും. ജൈവ സാങ്കേതിക വിദഗദ്ധര്‍ക്കും പരമ്പരാഗത വിജ്ഞാനത്തിന്റെ ഉടമകള്‍ക്കും ജൈവ സമ്പത്ത് കാത്തു സൂക്ഷിക്കുന്നവര്‍ക്കും ആധുനിക വിദ്യയുടെ നേട്ടങ്ങള്‍ ഒരുപോലെ ഉപയോഗപ്പെടുത്താമെന്നതാണ് മറ്റൊന്ന്.

കാര്‍ഷിക രംഗത്ത് ആധുനീകരണം കൊണ്ടു വരുന്നതിന് ഭൂ വിനിയോഗ ബോര്‍ഡ് കര്‍ഷകര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+