ശാലോം 2002 ചൊവാഴ്ച മുതല്‍
കോട്ടയം: സിഎസ്ഐ യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യാ യുവജനോത്സവം ശാലോം 2002 ഫിബ്രവരി 26 മുതല്‍ 28 വരെ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ നടക്കും.
മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് അധിപന്‍ കാത്തോലിക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് രണ്ടാമന്‍ ഫിബ്രവരി 26 ചൊവാഴ്ച സിഎസ്ഐ കത്തീഡ്രല്‍ ചര്‍ച്ചില്‍ യുവജനോത്സനം ഉദ്ഘാടനം ചെയ്യും. സിഎസ്ഐ മോഡറേറ്റര്‍ ബിഷപ്പ് കെ. ജി. സാമുവല്‍, ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് ബി. പി. സുഗന്തര്‍, സിഎസ്ഐ മധ്യ കേരള രൂപത തലവന്‍ ബിഷപ്പ് തോമസ് സാമുവല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സിഎസ്ഐയില്‍ അംഗമായ പള്ളികളില്‍ നിന്നുള്ള മൂവായിരത്തോളം പ്രതിനിധികള്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പങ്കെടുക്കും. അഞ്ച് വേദികളിലായിട്ടായിരിക്കും മത്സരങ്ങള്‍.












Click it and Unblock the Notifications