ചില വണ്ടികളില്‍ കൂലി കൂടില്ല
രണ്ടാം ക്ലാസ് യാത്രാക്കൂലി മൂന്നു രൂപയില്‍ നിന്ന് നാല് രൂപയാക്കി. എന്നാല്‍ രാജധാനി, ശതാബ്ദി എക്സ്പ്രസ് തീവണ്ടികളില്‍ കൂലി കൂടില്ല. ചരക്ക് കൂലി കൂട്ടിയെങ്കിലും ഉപ്പ്, പഴവര്‍ങ്ങള്‍, പച്ചക്കറി, ശര്‍ക്കര, എണ്ണ, വളം, കാലി തീറ്റ എന്നിവയുടെ കടത്ത് കൂലി വര്‍ദ്ധനം കുറച്ച് മാത്രം
റെയില്‍ നീര് - റെയില്‍വെയുടെ വെള്ളം
സമയം 01 15 പി എം
തീവണ്ടി സ്റേഷനുകളില്‍ നല്ല കുടിവെള്ളം നല്‍കാന്‍ പുതിയ സംവിധാനം. റെയില്‍ വെ തന്നെ കുപ്പിയിലടച്ച വെള്ളം വിതരണം ചെയ്യുന്നു. പേര് - റെയില്‍ നീര്- വെള്ളം ശുദ്ധീകരിച്ച് നിറയ്ക്കാനുള്ള സംവിധാനം റയില്‍വെ തന്നെ തുടങ്ങും.
കേരളത്തിന് പുതിയ തീവണ്ടികള്‍
സമയം 01 10 പി എം
കണ്ണൂര്‍-ബാംഗ്ലൂര്‍, തിരുവനന്തപുരം-നാഗര്‍കോവില്‍, നിസാമുദ്ദീന്‍-കന്യാകുമാരി, എറണാകുളം-കോഴിക്കോട് റൂട്ടുകളില്‍ പുതിയ തീവണ്ടി
യാത്രാ ചരക്ക് കൂലി കൂടും
സമയം 1 05 പി എം
തീവണ്ടി യാത്രാക്കൂലി ഒമ്പത് ശതമാനം മുതല്‍ 13 ശതമാനം വരെ കൂട്ടി. ചരക്ക് യാത്രാക്കൂലി കൂട്ടുന്നതില്‍ നിന്ന് 1300 കോടി രൂപയാണ് വരവ് പ്രതീക്ഷിയ്കുന്നത്. കഴിഞ്ഞ രണ്ട്ബജറ്റുകളിലും യാത്രാക്കൂലി കൂട്ടിയിരുന്നില്ല.
214 കി. മീ. പുതിയ ലൈന്‍ പണിയും
സമയം 01 00 പി എം
തീരദേശങ്ങളിലൂടെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന റയില്‍പ്പാത തുടങ്ങും214 കി. മീ. പുതിയ ലൈന്‍ പണിയും
വൈകാതെ കമ്പ്യൂട്ടര്‍ ടിക്കറ്റ് സംവിധാനം
സമയം 12 50 പി എം
യാത്രക്കാര്‍ക്ക് എവിടെ നിന്നും ടിക്കറ്റ് വാങ്ങാവുന്ന കമ്പ്യൂട്ടര്‍ ടിക്കറ്റ് സംവിധാനം ഉടന്‍ കൊണ്ടുവരും. ഇപ്പോഴത്തെ കമ്പ്യൂട്ടര്‍ റിസര്‍വേഷന് പുറമേയാണിത്.
റയില്‍വേ ബജറ്റിനായുള്ള ആകെ തുക 10,120 കോടി രൂപയാണെന്ന് മന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
ജനശതാബ്ദി എക്സ്പ്രസില്‍ ചെയര്‍ കാറും
സമയം 12 50 പി എം
പുതിയ ജനശതാബ്ദി എക്സ്പ്രസില്‍ സൗകര്യപൂര്‍വം തയ്യാറാക്കിയ സെക്കന്റ് ക്ലാസ് ചെയര്‍ കാറും ഉണ്ടാവും.
റയില്‍വേ സുരക്ഷയ്കായി പ്രത്യേക തുക
സമയം 12 45 പി എം
റയില്‍വേ സുരക്ഷയ്കായി പ്രത്യേക തുക മാറ്റിവയ്കും. ഇത് റയില്‍ വേ തുടങ്ങിയിട്ട് 150 -ാം വര്‍ഷം.
എറണാകുളം-തിരുവനന്തപുരം അതിവേഗ തീവണ്ടി
സമയം 12 40 പി എം
16 പുതിയ ഇന്റര്‍ സിറ്റി അതിവേഗ തീവണ്ടികള്‍ തുടങ്ങും. എറണാകുളം-തിരുവനന്തപുരം റൂട്ടിലും ഒരു അതിവേഗ തീവണ്ടി തുടങ്ങും. ജന ശതാബ്ദി എക്സ്പ്രസ് എന്നായിരിയ്കും ഇവയുടെ പേര്.
ബജറ്റ് പ്രസംഗം തുടങ്ങി
സമയം 12 16 പി എം
ഫിബ്രവരി 26 ചൊവാഴ്ച ഉച്ചയ്ക് 12 മണിയ്ക് കേന്ദ്ര മന്ത്രി നിതീഷ് കുമാര്‍ ലോക സഭയില്‍ റെയില്‍വെ ബജറ്റ് പ്രസംഗം തുടങ്ങി.












Click it and Unblock the Notifications