കേരളത്തിന് ജന ശതാബ്ദി എക്സ്പ്രസ്
ദില്ലി : കേരളത്തിന് പുതിയ സൂപ്പര്‍ ഫാസ്റ് ട്രെയിന്‍. പുതിയ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുളള 16 സൂപ്പര്‍ഫാസ്റ് ട്രെയിനുകളില്‍ ഒന്നാണ് എറണാകുളം - തിരുവനന്തപുരം റൂട്ടില്‍ അനുവദിച്ചത്.
ജന്‍ ശതാബ്ദി എക്സ്പ്രസ് എന്നാണ് പുതിയ ട്രെയിനുകള്‍ക്ക് പേരിട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വേഗത കൂടിയ ട്രെയിനായ ശതാബ്ദി (മണിയ്കൂറിന് 160 കിലോമീറ്റര്‍) എക്സ്പ്രസിന്റെ സ്വഭാവമായിരിക്കും പുതിയ ട്രെയിനുകള്‍ക്ക്. പുറമെ പ്രത്യേകം രൂപകല്‍പന ചെയ്ത രണ്ടാം ക്ലാസ് ചെയര്‍ കാറും ഉണ്ടായിരിക്കും.
കൂടുതല്‍ സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതിനാലാണ് ജന്‍ ശതാബ്ദി എക്സ്പ്രസ് എന്നു പേരിട്ടതെന്ന് റെയില്‍ മന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications