അമരീന്ദര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി
ചാണ്ഡിഗഢ് : ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയാകും. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായ അദ്ദേഹത്തെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം അഹമ്മദ് പട്ടേല്‍ അറിയിച്ചാതാണ് ഈ വിവരം. 62 എംഎല്‍എമാരും മുന്‍മുഖ്യമന്ത്രി രജീന്ദര്‍ കൗള്‍ ഭട്ടാലും കേന്ദ്ര നിരീക്ഷകരുമടങ്ങുന്ന യോഗം മൂന്നു മണിക്കൂര്‍ നീണ്ട രഹസ്യ യോഗത്തിനൊടുവിലാണ് സിംഗിനെ നേതാവായി തിരഞ്ഞെടുത്തത്.
എംഎല്‍എമാര്‍ ഏകകണ്ഠമായി സിംഗിന്റെ പേരു നിര്‍ദ്ദേശിച്ചെങ്കിലും കേന്ദ്ര നിരീക്ഷകര്‍ ഓരോ എംഎല്‍എമാരുടെയും അഭിപ്രായം വ്യക്തിപരമായി ചോദിച്ചറിയാന്‍ തീരുമാനിക്കുകയായിരുന്നു. എഐസിസി ട്രഷറര്‍ മോട്ടിലാല്‍ വോറ, ജനറല്‍ സെക്രട്ടറി അംബികാ സോണി, സെക്രട്ടറി ഹരി പ്രസാദ്, പ്രവര്‍ത്തക സമിതി അംഗം അഹമ്മദ് പട്ടേല്‍ എന്നിവരായിരുന്നു കേന്ദ്ര നിരീക്ഷകര്‍.
തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് അഹമ്മദ് പട്ടേല്‍ വെളിപ്പെടുത്തി. രഞ്ജിത്ത് കൗള്‍ ഭട്ടാല്‍ മുഖ്യമന്ത്രി പദത്തിലേയ്ക്ക് അവകാശവാദമുന്നയിച്ചതിനെത്തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായത്. എംഎല്‍എമാരുടെ തീരുമാനത്തില്‍ താന്‍ തൃപ്തയാണെന്ന് അവര്‍ പിന്നീട് വെളിപ്പെടുത്തി.












Click it and Unblock the Notifications