Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വെ ബജറ്റ് ഒറ്റനോട്ടത്തില്‍

ദില്ലി : 2002-03 കേന്ദ്ര റെയില്‍വെ ബജറ്റ് ഒറ്റനോട്ടത്തില്‍

യാത്രാക്കൂലി

രണ്ടാം ക്ലാസ് ജനറല്‍ മിനിമം നിരക്ക് മൂന്നു രൂപയില്‍ നിന്നും നാലു രൂപയാകും. 100 കിലോമീറ്റര്‍ വരെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ പരമാവധി വര്‍ദ്ധന മൂന്നു രൂപ. ചില യാത്രാ നിരക്കുകളില്‍ ഒന്നു മുതല്‍ രണ്ടു രൂപ വരെ കുറയും.

100 കിലോമീറ്ററിനു മുകളില്‍ ജനറല്‍ യാത്രാ നിരക്ക് രണ്ടാം ക്ലാസ് സ്ലീപ്പറിന്റെ 55 ശതമാനമായിരിക്കും.

രണ്ടാം ക്ലാസ് മിനിമം നിരക്ക് 15 രൂപയില്‍ നിന്നും 16 രൂപയായി വര്‍ദ്ധിക്കും

341 കിലോമീറ്റര്‍ വരെ ദീര്‍ഘ ദൂര നിരക്കുകളില്‍ ഒന്നു മുതല്‍ ആറു രൂപ വരെ വര്‍ദ്ധിക്കും.

സ്ലീപ്പര്‍ ക്ലാസുകളിലെ റിലേറ്റിവിറ്റി ഇന്‍ഡക്സ് 155 ല്‍ നിന്നും 160 രൂപയായി ഉയരും. എസി ചെയര്‍ കാറില്‍ ഇത് 300 ല്‍ നിന്നും 350 രൂപയാകും.

എസി ഫസ്റ് ക്ലാസില്‍ റിലേറ്റിവിറ്റി ഇന്‍ഡക്സ് 1440ല്‍ നിന്നും 1400 ആയി കുറയും. വിമാന നിരക്കുമായി മത്സരിക്കുന്നതിനാണ് ഇത്.

മറ്റു ക്സാസുകളില്‍ റിലേറ്റിവിറ്റി ഇന്‍ഡക്സിനു മാറ്റമില്ല.

രണ്ടാം ക്ലാസ് പ്രതിമാസ സീസണ്‍ നിരക്ക് ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ 15 പ്രാവശ്യത്തെ യാത്രാക്കൂലിയ്ക്ക് സമമാക്കി.

രാജധാനി, ശതാബ്ദി എക്സ്പ്രസുകളില്‍ ലഗേജ് ചാര്‍ജ് വര്‍ദ്ധിയ്ക്കില്ല.

യാത്രാക്കൂലി വര്‍ദ്ധനയില്‍ നിന്നും പ്രതീക്ഷിക്കുന്നത് 910 കോടിയുടെ അധിക വരുമാനം.

നിരക്കു വര്‍ദ്ധന ഏപ്രില്‍ ഒന്നു മുതല്‍.

ചരക്കു കൂലി

കടത്തു കൂലിയില്‍ വര്‍ദ്ധനവില്ല.

ആകെ ക്ലാസുകള്‍ 59 ല്‍ നിന്നും 32 ആയി കുറച്ചു.

ഉയര്‍ന്ന ക്ലാസും താഴ്ന്ന ക്ലാസുമായുളള അനുപാതം എട്ടില്‍ നിന്നും 3.3 ആയി കുറച്ചു.

25 അനാവശ്യ ക്ലാസുകള്‍ നീക്കം ചെയ്തു.

പഴം, പച്ചക്കറി, ശര്‍ക്കര, ഉപ്പ്, എണ്ണ, വളം, കാലിത്തീറ്റ, ഭക്ഷ്യ ധാന്യങ്ങള്‍ എന്നിവയുടെ കടത്ത് ഇനി മുതല്‍ ഏറ്റവും താഴ്ന്ന ക്ലാസില്‍.

കല്‍ക്കരി, ഇരുമ്പയിര്, എന്നിവയ്ക്ക് നാമമാത്ര കടത്തു വര്‍ദ്ധന.

ഇരുമ്പ്, ഉരുക്ക്, പിഗ് അയണ്‍, സിമന്റ്, പെട്രോളിയം ഉല്‍പന്നങ്ങള്‍ എന്നിവയുടെ കടത്തു കൂലി ചെറിയ തോതില്‍ കുറയും.

പ്രതീക്ഷിക്കുന്ന അധിക വരുമാനം 450 കോടി.

യാത്രാ ക്ഷേമ പദ്ധതികള്‍

16 പുതിയ ഇന്റര്‍ സിറ്റി ജന ശതാബ്ദി ട്രെയിനുകള്‍.

പുതിയ 25 എക്സ്പ്രസ് ട്രെയിനുകള്‍.

16 സര്‍വീലുകള്‍ ദീര്‍ഘിപ്പിക്കും.

ഗുവാഹട്ടി- ദില്ലി റൂട്ടില്‍ പ്രതിദിന രാജധാനി എക്സ്പ്രസ്.

ഏഴ് പുതിയ പാസഞ്ചര്‍ വണ്ടികള്‍.

റെയില്‍ നീരയെന്ന പേരില്‍ കുടിവെളള പദ്ധതി.

റെയില്‍ നീര വിതരണം ചെയ്യുന്നത് റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കൗണ്‍സില്‍.

50 കേന്ദ്രങ്ങളില്‍ റെയില്‍വെ ഭക്ഷ്യകേന്ദ്രങ്ങള്‍ തുറക്കും.

വാര്‍ഷിക പദ്ധതികള്‍

സുരക്ഷയ്ക്കായി 2210 കോടി മാറ്റി വയ്ക്കും.

റോഡു സുരക്ഷയ്ക്ക് 5840 കോടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+