ട്രെയിനില്‍ കുടിക്കാന്‍ ഇനി റെയില്‍ നീര്‍
ദില്ലി : ട്രെയിനുകളില്‍ റെയില്‍വെ കുടിവെളളം ഏര്‍പ്പെടുത്തും. റെയില്‍ നീര്‍ എന്ന പേരില്‍ വണ്ടികളില്‍ ഇനി റെയില്‍വെ തന്നെ കുടിവെളളം വില്‍ക്കുമെന്ന് മന്ത്രി നിതീഷ് കുമാര്‍ റെയില്‍ ബജറ്റില്‍ വ്യക്തമാക്കി.
സ്റേഷനുകളില്‍ ശുദ്ധമായ കുട ിവെളളം കിട്ടുന്നില്ലെന്ന യാത്രക്കാരുടെ പരാതി പരിഗണിച്ചാണ് ഈ പദ്ധതി. പുതുതായി രൂപീകരിച്ച റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍ ഇതിനു വേണ്ട നടപടികള്‍ കൈക്കൊളളും.
റെയില്‍ നീര്‍ പദ്ധതിയുടെ ചെലവുകളും കോര്‍പറേഷനാണ് വഹിക്കുന്നത്. അതിനാല്‍ റെയില്‍വെയ്ക്ക് അധിക ചെലവ് വരില്ലെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications