ശതാബ്ദി, രാജധാനി എക്സ്പ്രസുകളില്‍ കുട്ടികള്‍ക്ക് സൗജന്യഭക്ഷണം
ദില്ലി: ശതാബ്ദി, രാജധാനി എക്സ്പ്രസുകളില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കും.
ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് 2002-03 വര്‍ഷത്തേക്കുള്ള റെയില്‍വെ ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി നിതീഷ്കുമാര്‍ അറിയിച്ചു. വിവിധ റെയില്‍വെ സ്റേഷനുകളില്‍ അമ്പതോളം ഭക്ഷണ കേന്ദ്രങ്ങള്‍ തുറക്കും.
തീവണ്ടികളിലും റെയില്‍വെ സ്റേഷനുകളിലുമുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പ്വരുത്തുന്നതിനും തീവ്രവാദികളുടെ ആക്രമണം തടയുന്നതിനും റെയില്‍വെ സുരക്ഷാ സേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാന പൊലീസുമായുള്ള സഹകരണത്തോടെ തീവ്രവാദ ഭീഷണി നേരിടുക എന്ന ലക്ഷ്യത്തോടെയാണ് നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത്.












Click it and Unblock the Notifications