Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്റുകാല്‍ പൊങ്കാല ബുധനാഴ്ച

തിരുവനന്തപുരം: ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല ഫിബ്രവരി 27 ബുധനാഴ്ച നടക്കും.

രാവിലെ 10 40ന് പൊങ്കാല അടുപ്പുകളില്‍ തീ കൊളുത്തും. വൈകുന്നേരം 4. 10 നാണ് പൊങ്കാല നിവേദ്യം. പൊങ്കാല അടുത്തതോടെ അതിനോടനുബന്ധിച്ച കച്ചവടവും തകൃതിയായി. ക്ഷേത്രത്തിന്റെ സമീപത്തും കിഴക്കേകോട്ടയിലും പൊങ്കാലയ്ക് വേണ്ട സാധനങ്ങള്‍ കച്ചവടക്കാര്‍ ശേഖരിച്ചുതുടങ്ങി.

കിഴക്കേക്കോട്ടമുതല്‍ ആറ്റുകാല്‍ ക്ഷേത്രം വരെയുള്ള നിരത്തുവക്കില്‍ മണ്‍കലങ്ങളും അടുപ്പുകൂട്ടാന്‍ വേണ്ട ഇഷ്ടികകളും അടുക്കി വച്ചിരിയ്കുകയാണ്. ഇവ കൂടാതെ വട്ടി, തവി, മുറം ഇവയും വില്പനയ്ക് എത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ ആകുന്നതോടെ പൊങ്കാലയ്ക് ഒപ്പം തിരളി എന്ന അപ്പം ഉണ്ടാക്കാനുള്ള വയണ ഇലയും വില്പനയ്ക് എത്തും. അഞ്ചുരൂപമുതല്‍ 25 രൂപവരെയാണ് മണ്‍കലങ്ങളുടെ വില. അടുപ്പുകൂട്ടാനുള്ള ഒരു കല്ലിന് അഞ്ച് രൂപ വിലയുണ്ട്.

ക്ഷേത്രത്തില്‍ വന്‍ തിരക്കാണ് ഉത്സവദിവസങ്ങളില്‍ അനുഭവപ്പെടുന്നത്. ദര്‍ശനത്തിനായി നീണ്ട നിരതന്നെ ദിവസവും ഉണ്ട്.

ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടത്തിന് 420 ആണ്‍കുട്ടികളാണ് പങ്കെടുക്കുന്നത്. ദേവിയെ പുറത്ത് എഴുന്നള്ളിയ്കുമ്പോള്‍ ആകമ്പടി സേവിയ്കുകയാണ് ഇവര്‍ ചെയ്യുന്നത്.

പൊങ്കാല ദിവസം ദേവീക്ഷേത്രത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സ്ത്രീകള്‍ പൊങ്കാലയ്കായി കളങ്ങളുമായി നിരക്കും. പൊങ്കാല ദിവസം ഈ പ്രദേശത്തേയ്ക് പുരുഷന്മാര്‍ക്ക് പ്രവേശനം ഉണ്ടാവില്ല.

അരവണ, അപ്പം തുടങ്ങിയ പ്രസാദങ്ങള്‍ സ്പീഡ്പോസ്റ് വഴി ഭക്തജനങ്ങള്‍ക്ക് എത്തിയ്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസാദം വേണ്ട കേരളത്തിലെ ഭക്തര്‍ 70 രൂപയും കേരളത്തിന് പുറത്ത് ഇന്ത്യയ്കകത്തുള്ളവര്‍ 100 രൂപയും അയയ്ക്കണമെന്ന് ക്ഷേത്രാധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസാദത്തോടൊപ്പം ദേവിയുടെ ചിത്രവും കുങ്കുമവും കിട്ടും.

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്റെ ദൃക്സാക്ഷിവിവരണം തിരുവനന്തപുരം -ആലപ്പുഴ ആകാശവാണി നിലയങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഫിബ്രവരി 27 രാവിലെ പത്തു മണിയ്ക്കും വൈകീട്ട് 3.30 മുതല്‍ 4.30 വരെയുമാണ് പ്രക്ഷേപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+