വാര്‍ഷിക പദ്ധതി വീണ്ടും ചുരുക്കി
തിരുവനന്തപുരം : കേരളം വീണ്ടും വാര്‍ഷിക പദ്ധതി വെട്ടിച്ചുരുക്കി. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ പദ്ധതിയില്‍ 25 ശതമാനം കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചു. 3015 കോടിയുടെ പദ്ധതി ഇതോടെ 2260 കോടിയായി കുറയും.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി. കേന്ദ്ര പ്ലാനിംഗ് കമ്മിഷനെയും വിവരമറിയിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒമ്പതു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് വാര്‍ഷിക പദ്ധതി ചുരുക്കുന്നത്. ഇടതുമുന്നണിയുടെ ഭരണകാലത്ത് 3600 കോടിയുടെ പദ്ധതിയാണ് അംഗീകരിച്ചിരുന്നത്. യുഡിഎഫ് ബ സര്‍ക്കാര്‍ ഇത് ആദ്യം 3015 കോടിയായും ഇപ്പോള്‍ 2260 കോടിയായും കുറച്ചു.
ആവശ്യമായ ധനാഗമ മാര്‍ഗങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് പദ്ധതിയില്‍ വീണ്ടും കുറവു വരുത്തിയതെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications