ഡോക്ടര്‍മാരും പണിമുടക്കുന്നു
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ സമരം വിജയിപ്പിക്കാനായി ഡോക്ടര്‍മാരും വാട്ടര്‍ അതോറിറ്റിയിലെയും വനം വകുപ്പിലെയും ജീവനക്കാരും പണിമുടക്കുന്നു.
അലോപ്പതി-ആയുര്‍വേദ-ഹോമിയോ-ഡെന്റല്‍ വിഭാഗങ്ങളിലെ വിവിധ സംഘടനകള്‍ മാര്‍ച്ച് ആറിന് 24 മണിക്കൂര്‍ പണിമുടക്ക് നടത്താനാണ് തീരുമാനം. ആശുപത്രികളിലെ അത്യാഹിത വിഭാഗമുള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ മാര്‍ച്ച് ആറിന് ജോലി ചെയ്യേണ്ടെന്നാണ് സംഘടനകളുടെ തീരുമാനം. കെജിഎംഒഎ, കെജിഎജിഎഒഎഫ്, കെജിഎച്ച്എംഒ, കെജിഡിഎസ്എ എന്നീ സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ സമരം വിജയിപ്പിക്കാനായി മാര്‍ച്ച് ഏഴ് മുതല്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സംഘടനകള്‍ സമരം തുടങ്ങും. കേരള വാട്ടര്‍ അതോറിറ്റി സ്റാഫ് അസോസിയേഷന്‍, കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് കോ-ഓര്‍ഡിനേഷന്‍, കേരള വാട്ടര്‍ അതോറിറ്റി ടെക്നിക്കല്‍ വര്‍ക്കേഴ്സ് യൂണിയന്‍ എന്നീ സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്.
വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് ഒന്ന് മുതല്‍ സമരം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് വനം വകുപ്പിലെ ജീവനക്കാരുടെ സംഘടനയായ കേരള ഫോറസ്റ് പ്രൊട്ടക്ടീവ് സ്റാഫ് അസോസിയേഷന്‍.












Click it and Unblock the Notifications