കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന് ഹിഡണ്‍ അജണ്ട: കാര്‍ത്തികേയന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനോട് ആന്റണി സര്‍ക്കാരെടുക്കുന്ന നിലപാടിനെ വിമര്‍ശിക്കുന്ന കെ. കരുണാകരന് ഹിഡണ്‍ അജണ്ടയാണുള്ളതെന്ന് സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍.

എക്കാലവും കരുണാകരന്‍ ഒരു ഹിഡണ്‍ അജണ്ട നിലനിര്‍ത്തിയിരുന്നു. മുന്നില്‍ വന്നുപെടുന്ന പ്രശ്നങ്ങളെ ഈ ഹിഡണ്‍ അജണ്ട നടപ്പിലാക്കുന്നതിനായി അദ്ദേഹം ഉപയോഗിച്ചു പോന്നിരുന്നുവെന്ന് കാര്‍ത്തികേയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്താണ് കരുണാകരന്റെ ഹിഡണ്‍ അജണ്ടയെന്ന് വ്യക്തമാക്കാന്‍ കാര്‍ത്തികേയന്‍ തയ്യാറായില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ച യുഡിഎഫ് യോഗത്തില്‍ കരുണാകരനും പങ്കെടുത്തിരുന്നുവെന്ന് കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി.

ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ ജീവനക്കാര്‍ സമരം പിന്‍വലിക്കണം. പൊതുജനങ്ങള്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്ക് സമരം മൂലം ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് സമരത്തില്‍ നിന്ന് പിന്‍മാറുകയാണ് ജീവനക്കാര്‍ ചെയ്യേണ്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X