കേരള ഹൗസിന്റെ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയ്ക്ക്
തിരുവനന്തപുരം: മുംബൈയിലെ കേരള ഹൗസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനും നടത്തിപ്പിനും ഒരു സ്വകാര്യ ഏജന്‍സിയെ ഏല്പിക്കും. നിര്‍മ്മിച്ച് നടത്തി കൈമാറുക (ബി ഒ ടി) എ വ്യവസ്ഥയിലായിരിക്കും സ്വകാര്യ ഏജന്‍സിക്ക് കൈമാറുന്നത്.
കേരള ഹൗസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതിനു ശേഷം ഏതാനു മുറികള്‍ കൈവശം വയ്ക്കാനും നോര്‍ക്കയ്ക്കും വിനോദസഞ്ചാര വകുപ്പിനും ഓഫീസ് സൗകര്യം ഒരുക്കാനും ബാക്കിയുള്ളവ കൈമാറാനുമാണ് മന്ത്രിസഭാ തീരുമാനമെന്ന് മന്ത്രിമാരായ എം. എം. ഹസ്സനും കെ. വി. തോമസും അറിയിച്ചു. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ സ്ഥലങ്ങളുടെ കൂട്ടത്തില്‍ കേരളത്തിന് ലഭിച്ച സ്ഥലത്താണ് കേരള ഹൗസിന്റെ നിര്‍മാണം തുടങ്ങിയത്. കെട്ടിടത്തിന്റെ പുറംപണി മാത്രമേ ഇപ്പോള്‍ കഴിഞ്ഞിട്ടുള്ളൂ. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ രണ്ട് കോടി രൂപ വേണ്ടിവരും. സര്‍ക്കാരിന്റെ കൈയില്‍ പണില്ലാത്തതിനാല്‍ സ്വകാര്യ ഏജന്‍സിയെ ഏല്പിക്കാനാണ് തീരുമാനം.












Click it and Unblock the Notifications