പ്ലസ് ടു വിവാദം : വിജിലന്‍സ് അന്വേഷിക്കും
തിരുവനന്തപുരം : ഇടതുമുന്നണിയുടെ കാലത്തെ പ്ലസ് ടു വിവാദത്തെ ക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സ് തീരുമാനിച്ചു.
ആകെ 17 വസ്തുതകളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. അന്ന് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് മുന്നണി ഉന്നയിച്ച ആരോപണങ്ങളും കമ്മിഷന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും.
ഇടതു മുന്നണിയുടെ അംഗീകാരമില്ലാതെ ജോസഫ് ഗ്രൂപ്പ് തന്നിഷ്ടത്തിനാണ് സ്ക്കൂളുകള്‍ അനുവദിച്ചതെന്ന് കണ്ണൂരില്‍ സമാപിച്ച സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ആരോപണമുണ്ടായിരുന്നു. അതിന്റെ വെളിച്ചത്തില്‍ വിജിലന്‍സ് അന്വേഷണത്തന്റെ പ്രസക്തി വര്‍ദ്ധിക്കുന്നെന്നാണ് ഭരണമുന്നണിയുടെ വിലയിരുത്തല്‍.
പ്രധാന അന്വേഷണ വിഷയങ്ങള്‍
ഹയര്‍ സെക്കന്ററി സ്ക്കൂളുകള്‍ അനുവദിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ?
എല്ലാ സ്ക്കൂളുകളിലും പാലിച്ചിരിക്കുന്നത് ഒരേ മാനദണ്ഡങ്ങളാണോ?
അനുവദിച്ച എല്ലാ സ്ക്കൂളുകളിലും പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ടോ?
ജില്ലാതല സമിതികള്‍ ശിപാര്‍ശ ചെയ്ത എത്ര സ്ക്കൂളുകള്‍ ഒഴിവാക്കപ്പെട്ടു?
ഒരു പഞ്ചായത്തിന് ഒന്നിലധികം സ്ക്കൂളുകള്‍ അനുവദിച്ചിട്ടുണ്ടോ?
അന്യായമായി ആര്‍ക്കെങ്കിലും പ്ലസ് ടു സ്ക്കൂളുകള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടോ?
ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി സ്ക്കൂളുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടോ?
പ്ലസ് ടു വിവാദത്തില്‍ കോടതിയില്‍ ഇത്രയധികം കേസുകള്‍ ഉണ്ടായതെങ്ങനെ?
മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനുത്തരവാദിയാര്?












Click it and Unblock the Notifications