മാര്‍ച്ച് അഞ്ചിന് പൊതുപണിമുടക്ക്
തിരുവനന്തപുരം : ജീവനക്കാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മാര്‍ച്ച് അഞ്ചിന് കേരളത്തില്‍ പൊതുപണിമുടക്ക്. ഇടതുപക്ഷ യൂണിയനുകളും ബിഎംഎസും സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഭരണപക്ഷ യൂണിയനുകള്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നു.
സമരം തുടങ്ങി ഒരുമാസം തികയുന്നത് കണക്കിലെടുത്താണ് മാര്‍ച്ച് അഞ്ചിന് പണിമുടക്കാന്‍ തീരുമാനിച്ചത്.
പൊതു പണിമുടക്കിന്റെ തീയതി തീരുമാനിക്കാന്‍ ചൊവാഴ്ച രാവിലെ ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ സമിതി യോഗം പരാജയപ്പെട്ടു. പൊതുപണിമുടക്കിന് സമയമായില്ലെന്നായിരുന്നു ഭരണപക്ഷ യൂണിയനുകളുടെ നിലപാട്. തുടര്‍ന്ന് പ്രതിപക്ഷ യൂണിയന്‍ നേതാക്കളും ബിഎംഎസ് നേതാക്കളും യോഗം ചേര്‍ന്ന് മാര്‍ച്ച് അഞ്ചിന് പണിമുടക്കാന്‍ തീരുമാനിക്കുകയായിരുന്നു.
21-ാം ദിവസവും പണിമുടക്ക് പൂര്‍ണമായിരുന്നു. 35 പേരെ എസ്മ പ്രകാരം സംസ്ഥാനത്ത് അറസ്റ് ചെയ്തു. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഒട്ടേറെ സംഘടനകള്‍ പ്രകടനം നടത്തി.
വനിതാ ജീവനക്കാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രി ടി. എം. ജേക്കബിന്റെയും കോലം കത്തിച്ചു. ആന്റണിയുടെ കോലം കത്തിച്ച് സമരക്കാര്‍ സെക്രട്ടേറിയറ്റിനുളളിലേയ്ക്ക് വലിച്ചെറിഞ്ഞു.
യുഡിഎഫ് ഘടകകക്ഷി സംഘടനകള്‍ പണിമുടക്കില്‍ നിന്നും പിന്മാറിയത് ഒരു തരത്തിലും ഭരണസ്തംഭനം ഒഴിവാക്കിയിട്ടില്ല. കഴിഞ്ഞ ദിവസത്തെക്കാള്‍ കുറഞ്ഞ ഹാജര്‍നിലയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications