എസ്എസ്എല്‍സി പരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം: മാര്‍ച്ച് 11ന് ആരംഭിക്കേണ്ടിയിരുന്ന എസ്എസ്എല്‍സി പരീക്ഷ മാറ്റിവെച്ചുകൊണ്ട് ഉത്തരവായി.
പുതിയ പരീക്ഷാതീയതി അറിയിച്ചിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് അവസാനിച്ചതിനു ശേഷമേ പുതിയ തീയതി അറിയിക്കാനിടയുള്ളൂ.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇത് രണ്ടാമത്തെ തവണയാണ് എസ്എസ്എല്‍സി പരീക്ഷ മാറ്റുന്നത്. ചില പേപ്പറുകള്‍ മാറ്റിവെച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെങ്കിലും തുടങ്ങുന്ന തീയതി മാറ്റിയിട്ടില്ല. പരീക്ഷ വൈകുന്നതിനാല്‍ ഫലപ്രഖ്യാപനവും വൈകും.
പരീക്ഷ സംബന്ധിച്ച പല ജോലികളും പൂര്‍ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. ഫിബ്രവരി 18നെങ്കിലും സമരം തീര്‍ന്നിരുന്നെങ്കിലേ പരീക്ഷ നിശ്ചിതതീയതിയ്ക്ക് തുടങ്ങാനാവുമായിരുന്നുള്ളൂ.












Click it and Unblock the Notifications