മൂന്ന് അണ്ടര്‍ സെക്രട്ടറിമാര്‍ക്ക് സസ്പെന്‍ഷന്‍
ദില്ലി: ജോലിക്ക് ഹാജരായ ജീവനക്കാരെ തടഞ്ഞതിന് നിയമസഭാ ഓഫീസിലെ മൂന്ന് അണ്ടര്‍ സെക്രട്ടറിമാരടക്കം 13 ജീവനക്കാരെ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ സസ്പെന്റ് ചെയ്തു.
ജോലിക്കെത്തിയ ജീവനക്കാരെ തടസപ്പെടുത്തുകയും മേലുദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ഒരു ജീവനക്കാരന്റെ സ്കൂട്ടറിന്റെ താക്കോല്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തതിനാണ് 13 പേരെ സസ്പെന്റ് ചെയ്തത്. നിയമസഭാ ഓഫീസിലെ രണ്ട് ജീവനക്കാരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.
കെ. രവികുമാര്‍, അബ്ദുള്‍ സലാം, എ. സുധാകരന്‍ എന്നിവരാണ് സസ്പെന്‍ഷനിലായ അണ്ടര്‍ സെക്രട്ടറിമാര്‍.












Click it and Unblock the Notifications