തീവണ്ടിയില്‍ തീ: 30 മരണം, വ്യാഴാഴ്ച ബന്ദ്
ഗോദ്രാ: സബര്‍മതി എക്സ്പ്രസ് തീവണ്ടിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 30 പേര്‍ മരിച്ചതായി കരുതുന്നു. ജില്ലാ കളക്ടര്‍ ജയന്തിരവിയാണ് ഇത് വ്യക്തമാക്കിയത്.
ഗുജറാത്തില്‍ ഫിബ്രവരി 28 വ്യാഴാഴ്ച വിശ്വ ഹിന്ദു പരിഷത്ത് ബന്ദ് പ്രഖ്യാപിച്ചിരിയ്കുകയാണ്.
എസ് ഏഴ് കമ്പാര്‍ട്ട്മെന്റാണ് പൂര്‍ണ്ണമായും തീപിടിച്ചത്. ഇതില്‍ 75 പേര്‍ ഉണ്ടായിരുന്നു. ഗോദ്രാ പട്ടണത്തില്‍ അക്രമികളെ കണ്ടാല്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടിരിയ്ക്കുകയാണെന്ന് ഗുജറാത്ത് ആഭ്യന്തരവകുപ്പ് മന്ത്രി ഗോര്‍ദ്ധന്‍ സപാഡിയ പറഞ്ഞു. കൂടുതല്‍ അക്രമം ഉണ്ടാകാതിരിയ്കാനാണിത്. പത്തുപേര്‍ മരിച്ചതായാണ് മന്ത്രി പറയുന്നത്. ഉന്നതതല അന്വേഷണം നടത്താനായി മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
ഗുജറാത്തിലെമ്പാടും അപ്രഖ്യാപിത കര്‍ഫ്യൂ ആണ്. ഇരുവിഭാഗം ജനങ്ങള്‍ തമ്മില്‍ കലാപമുണ്ടാകാനുള്ള സാധ്യതയുള്ളതുകൊണ്ട് സംസ്ഥാനത്ത് ഉടനീളം ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്.
അയോദ്ധ്യയില്‍ നിന്ന് കര്‍സേവകര്‍ അഹമ്മദാബാദിലേയ്ക് പോയ തീവണ്ടിയിലായിരുന്നു തീപിടിത്തം. അക്രമികള്‍ തീ വച്ചതായാണ് കരുതുന്നത്. കര്‍സേവകരാണ് മരിച്ചത്.
മാധ്യമങ്ങളോട് മിതത്വം പാലിക്കാനും നിര്‍ദേശമുണ്ട്. ആളുകള്‍ കൂട്ടും കൂടുന്നതും പൊതുയോഗങ്ങളും പ്രകടനങ്ങളും നടത്തുന്നതും നിരോധിച്ചിരിക്കുകയാണ്. ദോഗ്ര റെയില്‍വേ സ്റഷനില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയാണ് ദുരന്തസ്ഥലം.
സംഭവത്തില്‍ പ്രധാനമന്ത്രി വാജ്പേയി ദുഖം രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications