കോടതിവിധി വരുംമുമ്പ് ക്ഷേത്രം പണി അനുവദിയ്ക്കില്ല
ദില്ലി: അയോദ്ധ്യ പ്രശ്നത്തില്‍ കോടതി വിധി വരുന്നതിന് മുമ്പ് രാമക്ഷേത്ര നിര്‍മ്മാണ് അനുവദിയ്കില്ലെന്ന് പ്രധാനമന്ത്രി വാജ്പേയി സര്‍വകക്ഷിയോഗത്തില്‍ വ്യക്തമാക്കി.
കോടതി വിധിവരെ തര്‍ക്ക ഭൂമിയിലോ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലോ കക്ഷേത്രം പണി അനുവദിയ്ക്കില്ല. അയോദ്ധ്യയില്‍ രാമകക്ഷേത്ര നിര്‍മ്മാണത്തിനായി കര്‍സേവകര്‍ (രാംസേവകര്‍) തമ്പടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ക്രമസമാധാനം നിലനിറുത്താന്‍ വേണ്ടതൊക്കെ ചെയ്യുമെന്നും വാജ്പേയി വ്യക്തമാക്കി. ഇതിനായി അര്‍ദ്ധസൈനിക വിഭാഗത്തെ നിയോഗിയ്ക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി എല്‍ കെ അദ്വാനി വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് സോണിയാ ഗാന്ധി അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചത്. രാമക്ഷേത്രനിര്‍മ്മാണം തടയുന്നതിന് എന്തുനടപടി സ്വീകരിച്ചെന്ന് സര്‍ക്കാരിന് വിശദീകരിയ്ക്കാനാവാത്ത സാഹചര്യത്തില്‍ യോഗം കൊണ്ട് പ്രയോജനമുണ്ടായിട്ടില്ലെന്ന് സി പി എം നേതാവ് സോമനാഥ് ചാറ്റര്‍ജി പറഞ്ഞു.
കര്‍സേവകരെ നിയന്ത്രിയ്ക്കാനുള്ള ചുമതല സൈന്യത്തിന് നല്‍കണമെന്നാണ് മുസ്ലിം ലാഗ് പ്രസിഡന്റ് ബനാത്ത്വാല ആവശ്യപ്പെട്ടത്.












Click it and Unblock the Notifications