എന്‍.ഡി. തിവാരി ഉത്തരാഞ്ചല്‍ മുഖ്യമന്ത്രി
ദില്ലി : എന്‍.ഡി. തിവാരിയാണ് പുതിയ ഉത്തരാഞ്ചല്‍ മുഖ്യമന്ത്രി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ബുധനാഴ്ച വൈകുന്നേരം തിവാരിയെ ടെലിഫോണില്‍ വിളിച്ച് ചാര്‍ജെടുക്കാന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എംഎല്‍എമാര്‍ സോണിയയെ ചുമതലപ്പെടുത്തിയിരുന്നു.
മൂന്നു പ്രാവശ്യം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു തിവാരി. ഒരു വട്ടം കേന്ദ്ര ധനമന്ത്രിയുമായിരുന്നു. ഇപ്പോള്‍ പാര്‍ലമെന്റ് അംഗമായ അദ്ദേഹം പബ്ലിക് അക്കൗണ്ടന്റ്സ് കമ്മിറ്റി ചെയര്‍മാനുമാണ്.
എംഎല്‍എ അല്ലാത്തയാളിനെയും മുഖ്യമന്ത്രിയാക്കാമെന്ന് കേന്ദ്ര നിരീക്ഷകരുമായുളള ചര്‍ച്ചയില്‍ നിയമസഭാംഗങ്ങള്‍ അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ തീരുമാനമെന്ന് സോണിയ പ്രസ്താവിച്ചു.












Click it and Unblock the Notifications