ഫാ. വടക്കന്റെ നേതൃത്വത്തില്‍ ഇന്‍ഫാമിന് ബദല്‍
തൃശൂര്‍ : വര്‍ഗീയ സംഘടനയെന്ന് ആക്ഷേപിക്കപ്പെടുന്ന ഇന്‍ഫാമിന് ബദല്‍ വരുന്നു. ഫാ. വടക്കന്റെ നേതൃത്വത്തില്‍ 14 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. ഫാര്‍മേഴ്സ് കോണ്‍ഫെഡറേഷന്‍ എന്നാണ് പുതിയ സംഘടനയുടെ പേര്.
കാര്‍ഷിക രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുക എന്നതാണ് ഫാര്‍മേഴ്സ് കോണ്‍ഫെഡറേഷന്റെ ലക്ഷ്യം. തീവ്രമായ സമര പരിപാടികളാണ് സംഘടന ആസൂത്രണം ചെയ്യുന്നത്.
കാര്‍ഷിക നികുതി, ബാങ്ക് കടം എന്നിവയൊന്നും ഇനി മുതല്‍ കര്‍ഷകര്‍ തിരിച്ചടയ്ക്കില്ലെന്ന് ഫാ. വടക്കന്‍ പ്രസ്താവിച്ചു. രൂക്ഷമായ പ്രതിസന്ധി മൂലമാണ് കര്‍ഷകര്‍ കൂട്ടത്തോടെ അത്മഹത്യ ചെയ്യുന്നത്. ഇതിന്റെ ഗൗരവം സര്‍ക്കാര്‍ ഇതുവരെ മനസിലാക്കിയിട്ടില്ല. അബ്കാരി കുടിശിഖ എഴുതിത്തളളാന്‍ തയ്യാറാകുന്നവര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളാന്‍ തയ്യാറായിട്ടില്ലെന്ന് ഫാ. വടക്കന്‍ ചൂണ്ടിക്കാട്ടി.
ഇടനിലക്കാരായി നിന്ന് കൃഷിക്കാരുടെ ആനുകൂല്യങ്ങള്‍ മുഴുവന്‍ തട്ടിയെടുക്കുന്നത് കൃഷിഭവനുകളാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസം ഇതുവരെ അര്‍ഹമായ കൈകളില്‍ എത്തിയിട്ടില്ല,
തെങ്ങില്‍ നിന്നുളള എല്ലാ ഉല്‍പന്നങ്ങളുടെയും അവകാശം കര്‍ഷകനു നല്‍കുക, റമ്പര്‍ തടി വെട്ടി അന്യസംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടു പോകുന്നതിനുളള നിയന്ത്രണം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍ക്കൊളളുന്ന നിവേദനം ഫാര്‍മേഴ്സ് കോണ്‍ഫെഡറേഷന്‍ മുഖ്യമന്ത്രിയ്ക്കു സമര്‍പ്പിച്ചു.












Click it and Unblock the Notifications