കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റുകാല്‍ ദേവിയ്ക്ക് ആനന്ദപ്പൊങ്കാല

  • By Staff
Google Oneindia Malayalam News

തിരുവനനന്തപുരം : ഭക്തിയും സമര്‍പ്പണവും വ്രതശുദ്ധിയുടെ പൊങ്കാലക്കലങ്ങളില്‍ നിവേദിച്ച് പതിനായിരങ്ങള്‍ ആറ്റുകാലമ്മയ്ക്ക് നേര്‍ന്നു. സംപ്രീതയായ മംഗളകാരിണി ഗൗരീ നാരായണി കനിഞ്ഞു നല്‍കിയ അനുഗ്രഹതീര്‍ത്ഥം കമുകിന്‍ പൂക്കുല കൊണ്ട് ക്ഷേത്ര പൂജാരി കലങ്ങളില്‍ തളിച്ചപ്പോള്‍ ഭക്തിയുടെ വായ്ക്കുരവകള്‍ ഉയര്‍ന്നു. ആഴ്ചകളോളം നീണ്ടുനിന്ന ആറ്റുകാല്‍ ഉത്സവം അതോടെ വരപ്രസാദം കണ്ട് കൊടിയിറങ്ങി.

വൈകുന്നേരം 4.10നാണ് പൂജാരി പൊങ്കാല നിവേദിക്കല്‍ ചടങ്ങ് നടത്തിയത്. തുടര്‍ന്ന് 120 പൂജാരിമാര്‍ ലക്ഷക്കണക്കിന് നിവേദ്യക്കലങ്ങളില്‍ തീര്‍ത്ഥം തളിച്ചു. സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാലില്‍ പൊങ്കാല നിവേദിക്കാന്‍ കിലോമീറ്ററുകള്‍ നീളുന്ന പൊങ്കാല അടുപ്പുകളുണ്ടായിരുന്നു.

ബുധനാഴ്ച രാവിലെ 10.45ന് തന്ത്രി വാസുദേവന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും നിവേദ്യമൊരുക്കുന്ന ഉരുളിയിലേയ്ക്ക് തീ പകര്‍ന്നതോടെയാണ് പൊങ്കാല ആരംഭിച്ചത്. ഇതില്‍ നിന്നും മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരി വലിയ തിടപ്പളളിയിലെ അടുപ്പിലേയ്ക്ക് തീപകര്‍ന്നു. അതില്‍ നിന്നും കീഴ്ശാന്തിമാരായ ദാമോദരന്‍ നമ്പൂതിരിയും ശങ്കരനാരായണന്‍ നമ്പൂതിരിയും ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലേയ്ക്കും.

ക്ഷേത്ര പരിസരത്തു നിന്നും കിലോമീറ്ററുകള്‍ നീളുന്ന അടുപ്പുകളിലേയ്ക്ക് തീപകര്‍ന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. പുകച്ചുരുളുകള്‍ക്കൊപ്പം മന്ത്രോച്ചാരണങ്ങളും ഉയര്‍ന്നപ്പോള്‍ നഗരം ഭക്തിയുടെ അിച്ചൂടില്‍ ഉരുകിത്തെളിഞ്ഞു.

ക്ഷേത്രത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണ് ഇക്കുറി പൊങ്കാലക്കലങ്ങള്‍ നിരന്നത്. ആന്ധ്ര, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടേറെ ഭക്തജനങ്ങള്‍ പൊങ്കാലയര്‍പ്പിക്കാന്‍ എത്തിയിരുന്നു.

നഗരത്തിനും പുറത്തുമുളള ഭക്തകള്‍ക്കു വേണ്ടി ചൊവാഴ്ച രാത്രി മുതല്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊങ്കാല ചടങ്ങുകള്‍ ആകാശവാണിയുടെ തിരുവനന്തുപരം, ആലപ്പുഴ നിലയങ്ങള്‍ സംപ്രേക്ഷണം ചെയ്തു. നന

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X