നാദാപുരത്ത് ബോംബ്നിര്‍മാണം വ്യാപകം
നാദാപുരം: മാസങ്ങളോളം അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്ന നാദാപുരത്ത് സ്ഥിതിഗതികള്‍ ശാന്തമാണെങ്കിലും പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
ഈയിടെ ചേയാവൂരില്‍ നിന്ന് 26 നാടന്‍ ബോംബുകളാണ് പൊലീസ് പിടിച്ചെടുത്തത്. നാദാപുരത്തും പരിസരപ്രദേശങ്ങളിലും ബോംബ് നിര്‍മാണം വ്യാപകമാണെന്ന പൊലീസിന്റെ നിഗമം ശരിവെക്കുന്നതായിരുന്നു ഈ സംഭവം.
കഴിഞ്ഞ റംസാന്‍ കാലത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള എന്‍ഡിഎഫ് പ്രവര്‍ത്തകരുടെ ബോധപൂര്‍വമായ ശ്രമം പൊലീസിന്റ ഇടപെടല്‍ മൂലം ഫലപ്രദമാകാതെ പോവുകയായിരുന്നു. ഒരു പള്ളിയുടെ വളപ്പില്‍ വെച്ച് ബോംബ് പൊട്ടിച്ച് മുസ്ലീങ്ങളെ പ്രകോപിപ്പിക്കാനാണ് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചത്.
ഒരു ബോബ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് സലിം എന്ന ഒരു എന്‍ഡിഎഫ് പ്രവര്‍ത്തകനെ പൊലീസ് ഈയിടെ അറസ്റ് ചെയ്യുകയുണ്ടായി. തന്റെ വീട്ടില്‍ നിന്ന് പൈപ്പ് ബോംബ് നിര്‍മിക്കുന്നതിനിടെ പരിക്കേറ്റ സലിം ഗള്‍ഫിലേക്ക് കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വളയം പൊലീസ് സലിമിനെ അറസ്റ് ചെയ്തു. സലിം നാട്ടിലേക്ക് തിരിച്ചുവന്നതിന് പിന്നില്‍ ഗൂഢോദ്ദേശ്യമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. തെരുവപറമ്പിലും ഈയിടെ ഒരു എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ബോംബേറ് കേസുമായി ബന്ധപ്പെട്ട് അറസ്റിലായിരുന്നു.
നാദാപുരത്തും പരിസരപ്രദേശങ്ങളിലും ശക്തമായ ബോംബുകള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അമ്പലങ്ങളില്‍ നിന്നും പ്രസാദം വിതരണം ചെയ്യുന്ന ചെറിയ പെട്ടികളാണ് ബോംബിന്റെ ആവരണമായി ഉപയോഗിക്കുന്നത്. ചുവപ്പ്, പച്ച, കുങ്കുമം നിറങ്ങളിലാണ് ബോംബുകള്‍ നിര്‍മിക്കുന്നത്.












Click it and Unblock the Notifications