Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ സെക്രട്ടേറിയറ്റ് എസ്മയുടെ കീഴില്‍

തിരുവനന്തപുരം: നിയമസഭാസെക്രട്ടേറിയറ്റ് ജീവനക്കാരെ അവശ്യസേവന നിയമത്തില്‍ കീഴില്‍ ഉള്‍പ്പെടുത്തി.

സമരം തുടങ്ങി 21 -ാം ദിവസമാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മാര്‍ച്ച് ഒന്നിന് സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുകയാണ്. ഇതാണ് ഇപ്പോള്‍ നിയമസഭാസെക്രട്ടേറിയറ്റിനെ അവശ്യസര്‍വീസ് നിയമത്തിന്‍ കീഴില്‍ കൊണ്ടുവരാനുള്ള കാരണമെന്ന് കരുതുന്നു. ജീവനക്കാര്‍ ഹാജരായില്ലെങ്കില്‍ സമ്മേളനം തടസ്സംകൂടാതെ നടത്താനാവില്ല.

ഇതിനിടെ ബജറ്റ് രേഖകളടങ്ങുന്ന പുസ്തകങ്ങളുടെ വലിപ്പം കുറയ്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സാധാരണ ബജറ്റ് പ്രസംഗത്തിന് പുറമേ 400- 500 പേജുകള്‍ ഉള്ള 20 -ാളം പുസ്തകങ്ങളാണ് ബജറ്റ് രേഖകളായി ഇറക്കുക. ഇപ്പോള്‍ സര്‍ക്കാര്‍ പ്രസ്സ് ജീവനക്കാര്‍ സമരത്തിലായതുകൊണ്ട് ഇത്രയും അച്ചടിയ്ക്കാന്‍ കഴിയില്ല. അതാണ് ഇങ്ങനെ ഒരു തീരുമാനം ഇപ്പോള്‍ എടുക്കാന്‍ കാരണമെന്ന് കരുതുന്നു.

ഈ നിര്‍ദ്ദേശം നേരത്തേ തന്നെ ഉണ്ടായിരുന്നതാണ്. കണക്കുകളും മറ്റും വിശദമായി വ്യക്താമാക്കുന്ന ഇത്രയും വിപുലമായ ബജറ്റ് രേഖകള്‍ വേണ്ടെന്ന് സാമ്പത്തിക വിദഗ്ദര്‍ നേരത്തേ തന്നെ പറയുന്നുണ്ട്. അത് നടപ്പാക്കാന്‍ സമരം ഒരു കാരണമായി എന്നുമാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+