ജനങ്ങള്‍ ജീവനക്കാര്‍ക്കെതിരെ സമരം ചെയ്യണം
പത്തനംതിട്ട: സര്‍ക്കാരിനെതിരെയല്ല സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയാണ് ജനങ്ങള്‍ സമരം നയിക്കേണ്ടതെന്ന് ഇന്‍ഫാം ചെയര്‍മാന്‍ ഫാദര്‍ റവ. മാത്യു വടക്കേമുറി പറഞ്ഞു.
95 ശതമാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൈക്കൂലി ചോദിക്കുന്നവരാണ്. കൈക്കൂലി നല്‍കാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഒന്നും നടക്കില്ല. ഇതൊരു ആഗോള പ്രതിഭാസമാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയാണ് ജനങ്ങള്‍ സമരം നയിക്കേണ്ടത്. ഇന്‍ഫാം പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെ യ്യുകയായിരുന്നു ഫാ. വടക്കേമുറി.
സര്‍ക്കാര്‍ ഖജനാവ് കാലിയായിരിക്കെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെ സമരം ചെയ്യുന്നത് നീതികരിക്കാനാവില്ല. സമരത്തെ തുടര്‍ന്നുള്ള സ്തംഭനം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സഹായരാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനോട് പ്രതികരിക്കാന്‍ ഇപ്പോള്‍ ഇന്‍ഫാമിന് താത്പര്യമില്ലെന്നും ഫാ. വടക്കേമുറി വ്യക്തമാക്കി.
222 ടണ്‍ റബര്‍ നാല് വിദേശ രാജ്യങ്ങളിലേക്കായി ഇന്‍ഫാം ഇതിനകം കയറ്റുമതി ചെയ്തിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ ഉണര്‍വുണ്ടാക്കാന്‍ ശ്രമിക്കുന്ന ഇന്‍ഫാമിന് സര്‍ക്കാരില്‍ നിന്നോ സാങ്കേതികമോ സാമ്പത്തികമോ ആയ സഹായം ലഭിക്കുന്നില്ല.












Click it and Unblock the Notifications