തലശേരിയില്‍ ആര്‍എസ്എസ്-സിപിഎം സംഘട്ടനം
കണ്ണൂര്‍: തലശേരി ജഗന്നാഥ ക്ഷേത്രത്തിന് സമീപം വെച്ച് ആര്‍എസ്എസ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ ആറ് പേര്‍ക്ക് വെട്ടേറ്റു.
ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് പോവുകയായിരുന്ന നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ വാളുകളും വടികളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ പ്രജേഷ്, ജിനേഷ്, ഷാജി, സുശി എന്നിവരെ തലശേരി ഗവര്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ സംഭവത്തിന് പ്രതികാരമെന്നോണം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിലാണ് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ബിപിന്‍, സനില്‍ എന്നിവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications