Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്ക് ബജറ്റ് സമ്മേളനത്തെ ബാധിക്കും

കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിന്റെ പ്രതിഫലനം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലുമുണ്ടാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

പണിമുടക്കിനെ കര്‍ക്കശമായി നേരിടുന്ന രീതി ഉപേക്ഷിച്ച് സര്‍ക്കാര്‍ ജീവനക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാവണം. രാഷ്ട്രീയ ചേരിതിരിവുകള്‍ക്ക് അതീരതമായി എല്ലാ ജീവനക്കാരും പണിമുടക്ക് നടത്തുന്ന സാഹര്യത്തില്‍ കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെ പെരുമാറുന്നതിനുള്ള പക്വത ആന്റണി പ്രകടിപ്പിക്കണം. കോഴിക്കോട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പിണറായി പറഞ്ഞു.

അടിച്ചമര്‍ത്തല്‍ രീതിയിലൂടെ ജീവനക്കാരെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത് വിഢിത്തമാണ്. സ്ഥിതി കൂടുതല്‍ വഷളാകാനേ ഇത് സഹായിക്കൂ.

ആഗോള സാമ്പത്തിക സ്ഥാപനങ്ങളെ പ്രിതീപ്പെടുത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് പിണറായി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+