എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലില്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്ക് കാരണ് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ നീട്ടി. പരീക്ഷ ഏപ്രിലിലേ ഉണ്ടാവൂ എന്ന് മുഖ്യമന്ത്രി എ കെ ആന്റണി പറഞ്ഞു. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ല.
പരീക്ഷ മാറ്റിവയ്കുന്നതുകൊണ്ട് അധിക ചെലവ് ഉണ്ടാകും. പക്ഷേ സമരക്കാരെപ്പോലെ സര്‍ക്കാരിനും ഉത്തരവാദമില്ലാതെ പെരുമാറാന്‍ പറ്റില്ലെന്നായിരുന്നു ആന്റണിയുടെ മറുപടി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ചെലവ് പ്രശ്നമല്ല. വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് പ്രശ്നം.












Click it and Unblock the Notifications