Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ജീവനക്കാരുടെ സമരം തുടരുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ഫിബ്രവരി 27 ബുധനാഴ്ച 22 -ാം ദിവസത്തിലെത്തി. ഇപ്പോഴും സമരം ശക്തമായി തുടരുകയാണ്.

ഹാജര്‍ നില കൂടുന്നതായി സര്‍ക്കാര്‍ ദിവസവും കണക്കുകള്‍ നിരത്തുന്നെങ്കിലും ഹാജരില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പിക്കറ്റിങ്ങും അറസ്റും തുടരുകയാണ്.

സമരം അവസാനിപ്പിയ്ക്കാനായി കോണ്‍ഗ്രസ് നേതൃത്ത്വം നല്‍കിയ അന്ത്യശാസനത്തെ എന്‍ ജി ഒ അസോസിയേഷന്‍ തള്ളിക്കളഞ്ഞിരിയ്ക്കയാണ്. കോണ്‍ഗ്രസിന്റെ വെറും ഒരു ചട്ടുകമല്ല സംഘടനയെന്നാണ് സംസ്ഥാന പ്രസിഡന്റ് മങ്ങാട് രാജേന്ദ്രന്റെ നിലപാട്.

ഫിബ്രവരി 26 ചൊവാഴ്ച 45 പേരാണ് സംസ്ഥാനത്ത് അവശ്യ സേവന നിയമപ്രകാരം അറസ്റിലായത്.

ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പരസ്യമായി തന്നെ സമരക്കാരെ അനുകൂലിച്ച് സമരപരിപാടികളുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇതോടെ സമരം കൂടുതല്‍ പ്രക്ഷുബ്ദമാവുമെന്ന് ഉറപ്പായി. മന്ത്രിമാരെ വഴിയില്‍ തടയുമെന്ന് ഡി വൈ എഫ് ഐ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ഇത് നടപ്പാക്കി തുടങ്ങിയിട്ടില്ല. സ്വതവേ ദുര്‍ബലനായ മുഖ്യമന്ത്രി എ കെ ആന്റണിയെ വഴിയില്‍ തടയാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ലെന്ന് ഡി വൈ എഫ് ഐ വ്യക്തമാക്കിയിട്ടുണ്ട്. കരുത്താനായ നേതാവ് കരുണാകരനായിരുന്നെങ്കില്‍ വഴിയില്‍ തടയുമെന്നാണ് ഡി വൈ എഫ് ഐ പറയുന്നത്.കരുത്തരായ നേതാക്കന്മാരെ നേരിടാനാണത്രെ ഈ യുവസംഘടനയ്ക് താല്പര്യം.

പ്രതിപക്ഷ ട്രേഡ് യൂണയനുകള്‍ മാര്‍ച്ച് അഞ്ചിന് പൊതുപണിമുടക്ക് ആഹ്വാനം ചെയ്തിരിയ്ക്കുകയാണ്. അതായത് ബന്ദ് ആഹ്വാനമാണിത്. പണിമുടക്ക് കാരണം മാന്ദ്യത്തിലായ കേരളം അന്ന് നിശ്ചലമാവും എന്ന് വേണം കരുതാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+