Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്മ അനുസരിച്ച് 25 പേര്‍ കൂടി അറസ്റില്‍

തിരുവനന്തപുരം: എസ്മ അനുസരിച്ച് 25 പേരെ ഫിബ്രവരി 27 ബുധനാഴ്ച പൊലീസ് അറസ്റ് ചെയ്തു.

ഫിബ്രവരി 27 ബുധനാഴ്ചയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിക്കറ്റിംഗ് അടക്കമുള്ള സമരപരിപാടികള്‍ നടന്നു. ആറ്റുകാല്‍ പൊങ്കാല ആഘോഷിക്കുന്ന തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ജീവനക്കാര്‍ പ്രതീകാത്മകസമര പരിപാടി എന്ന നിലയില്‍ പൊങ്കാലയിട്ടു. 21 പൊങ്കാല അടുപ്പുകളാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരന്നത്.

എസ്മ പ്രകാരം ജീവനക്കാരെ അറസ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ആലപ്പുഴ സബ്ജയിലിന് നേരെ സമരക്കാര്‍ മാര്‍ച്ച് നടത്തി. മലപ്പുറത്ത് കളക്ടറേറ്റിന് മുന്നില്‍ എഐവൈ എഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ പരസ്യ വിചാരണ ചെയ്തു.

ഫിബ്രവരി 28 വ്യാഴാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് നേരെ മാര്‍ച്ച് നടത്തുമെന്ന് സെറ്റോ അറിയിച്ചു. നിയമസഭാ മന്ദിരത്തിലെ ജീവനക്കാരെ എസ്മയ്ക്ക് കീഴില്‍ കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ഇടതുപക്ഷ സംഘടനകള്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ പ്രകടനം നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+