Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍വെ: സമരത്തോട് ഭൂരിഭാഗത്തിനും എതിര്‍പ്പ്

കോഴിക്കോട്: പൊതുജനങ്ങളില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നുവെന്ന് കലിക്കറ്റ് സര്‍വകലാശാല മാസ് കമ്യൂണിക്കേഷന്‍ വകുപ്പ് നടത്തിയ അഭിപ്രായ സര്‍വെ വ്യക്തമാക്കുന്നു.

കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ 216 പേര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വെയയില്‍ 64 ശതമാനം പണിമുടക്കിനോട് വിയോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ 36 ശതമാനം അനുകൂലിച്ചു.

49 ശതമാനം പേര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചപ്പോള്‍ 51 ശതമാനം പേര്‍ അതിനെ എതിര്‍ക്കുയാണ് ചെയ്തത്. അതേ സമയം 60 ശതമാനം പേരും പണിമുടക്ക് പിന്‍വലിക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 40 ശതമാനം പേര്‍ മാത്രമാണ് പണിമുടക്ക് തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്.

സര്‍വെയില്‍ സര്‍ക്കാര്‍ ജീവനക്കാരെയോ അവരുടെ ബന്ധുക്കളെയോ ഉള്‍പ്പെടുത്തിയിരുന്നില്ല. തൊഴില്‍ രഹിതര്‍ക്കും കാര്‍ഷിക മേഖലയില്‍ നിന്നു വരുന്നവര്‍ക്കുമിടയിലാണ് സര്‍വെ നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+