വെള്ളിയാഴ്ച ദേശീയബന്ദ്
ദില്ലി: ഗുജറാത്തില്‍ സബര്‍മതി എക്സ്പ്രസ് തീവച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച അഖിലേന്ത്യാബന്ദിന് വിഎച്ച്പി ആഹ്വാനം ചെയ്തു.
വിഎച്ച്പി ദേശീയ ജോയിന്റ് ജനറല്‍സെക്രട്ടറി ഓങ്കാര്‍ ഭാവെയാണ് വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബന്ദ് പ്രഖ്യാപിച്ചത്. കര്‍സേവകരോട് അയോധ്യയിലേക്ക് പോകാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ഞങ്ങള്‍. അറസ്റുചെയ്യാന്‍ പൊലീസ് മുന്നോട്ട്വന്നാല്‍ അറസ്റ്വരിക്കാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയോധ്യയുടെ കാര്യത്തില്‍ നേരത്തെ പ്രഖ്യാപിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു- ഓങ്കാര്‍ ഭാവെ പറഞ്ഞു.
പ്രധാനമന്ത്രിയേക്കാള്‍ സന്യാസിമാരെയാണ് വിശ്വസിക്കാവുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഫിബ്രവരി 27 ബുധനാഴ്ചയാണ് സബര്‍മതി എക്സ്പ്രസിന് തീവച്ചത്. അയോധ്യയില്‍ നിന്ന് അഹമ്മദാബാദിലേയ്ക്ക് പോവുകയായിരുന്ന സബര്‍മതി എക്സ്പ്രസ് തീവണ്ടിയ്ക്ക് തീവച്ച സംഭവത്തില്‍ 58 കര്‍സേവകര്‍ കൊല്ലപ്പെട്ടതായി പറയുന്നു. അയോദ്ധ്യയില്‍നിന്ന് അഹമ്മദാബാദിലേയ്ക്ക് കര്‍സേവകര്‍ യാത്രചെയ്ക തീവണ്ടിയിലാണ് തീപിടിത്തം ഉണ്ടായത്. നാല് ബോഗികളിലാണ് തീപിടിച്ചത്. ഗുജറാത്തിലെ ഗോദര എന്നസ്ഥലത്ത് വച്ചായിരുന്നു ആക്രമണം.
ഗുജറാത്തില്‍ ഫിബ്രവരി 28 ലെ ബന്ദിനോടനുബന്ധിച്ച് നടത്ത അക്രമങ്ങളില്‍ 20 പേര്‍ മരിച്ചു. ബന്ദ് അക്രമാസക്തമാണ്. ഗുജറാത്തില്‍ വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറുകയാണ്. പലസ്ഥലത്തും പൊലീസ് നിസ്സഹായരാണ്. മുസ്ലിം ആവാസ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് പ്രധാനമായും വ്യാഴാഴ്ച ആക്രമണം നടന്നത്.












Click it and Unblock the Notifications