തീവണ്ടിയില്‍ തീ : ബറോഡയില്‍ കര്‍ഫ്യൂ
ഗോദ്ര: തീവണ്ടി തീവച്ചതിനെ തുടര്‍ന്ന് അക്രമങ്ങള്‍ ഉണ്ടാവാതിരിയ്കാന്‍ ബറോഡയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബറോഡയില്‍ ഒരാളെ അക്രമികള്‍ കൊന്നു.
തീവയ്പിനെ തുടര്‍ന്ന് ഉണ്ടായ അക്രമങ്ങളില്‍ ഇതുവരെ ഏഴുപേര്‍ മരിച്ചിട്ടുണ്ട്. ഫിബ്രവരി 28 വ്യാഴാഴ്ച ഗുജറാത്ത് ബന്ദാണ്. വിശ്വ ഹിന്ദു പരിഷത്താണ് ബന്ദ് ആഹ്വാനം ചെയ്തത്.
സബര്‍മതി എക്സ്പ്രസ് തീവണ്ടിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി കൂടി. ജില്ലാ കളക്ടര്‍ ജയന്തി രവിയാണ് ഇത് വ്യക്തമാക്കിയത്. 43 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഗോദ്രയിലേയ്ക് രണ്ട് കമ്പനി പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications