ചില മരുന്നുകള്‍ക്ക് വില കുറയും
ദില്ലി: ഏതാനും ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് വില കുറയും. ക്യാന്‍സറിനുള്ള ചില മരുന്നുകളുടെ കസ്റംസ് തീരുവ കുറച്ചു.
എയ്ഡ്സിനുള്ള പ്രതിരോധമരുന്നുകളുടെ എക്സൈസ് തീരുവയിലും കുറവു വരുത്തി. ഇതു കൂടാതെ മറ്റ് ചില മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കസ്റംസ് തീരുവയും കുറച്ചിട്ടുണ്ട്.
ഇതില്‍ എയ്ഡ്സ് പ്രതിരോധമരുന്നുകളുടെ എക്സൈസ് തീരുവയില്‍ വരുത്തിയ കുറവ് മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പ്രമേഹരോഗികള്‍ക്കും സന്തോഷവാര്‍ത്തയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിനുള്ള ഗ്ലൂക്കോ മീറ്റര്‍, ടെസ്റ് സ്ട്രിപ്സ് എന്നിവയുടെ കസ്റംസ് തീരുവ 25 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറച്ചു. ജപ്പാനീസ് ജ്വരത്തിനുള്ള പ്രതിരോധകുത്തിവയ്പിനുള്ള ഔഷധത്തെ പൂര്‍ണ്ണമായും കസ്റംസ് നികുതിയില്‍ നിന്നും ഒഴിവാക്കി.












Click it and Unblock the Notifications