Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ക്ക് വിലകുറയും

കമ്പ്യൂട്ടര്‍ അധിഷ്ടിത വ്യവസായം കൂട്ടാനായി കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ഉപകരണങ്ങളുടെ കസ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനം വരെ കുറച്ചു.

കസ്റംസ് ഡ്യൂട്ടിയുടെ ഉയര്‍ന്ന നിരക്ക് 35 ല്‍ നിന്ന് 30 ശതമാനമായി കുറച്ചു.

ആദായ നികുതിയില്‍ വ്യത്യാസമില്ല
സമയം 13 10 പി എം

ആദായ നികുതി നിരക്കുകളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല.

വിദേശത്ത് നിന്ന് ഇന്ത്യയിലേയ്ക് താമസം മാറ്റുന്ന ഇന്ത്യക്കാര്‍ കൊണ്ടുവരുന്ന ലാപ്പ് ടോപ്പ് കമ്പ്യൂട്ടര്‍, ഡിജിറ്റല്‍ ക്യാമറ, ഫോട്ടോ കോപ്പിയറുകള്‍, വി സി ഡി എന്നിവയ്ക്ക് ഡ്യൂട്ടി നല്‍കണ്ടടി വി സ്റുഡിയൊ ഉപകരണങ്ങളുടെ ഡ്യൂട്ടി 35 ശതമാനത്തില്‍ നിന്ന് 25 ആയി കുറച്ചു.

പ്രമേഹ രോഗികള്‍ക്ക് വേണ്ട ഗ്ലൂക്കോമീറ്ററിന്റെ കസ്റംസ് ഡ്യൂട്ടി 25 ല്‍നിന്ന് 10 ശതമാനമായി കുറച്ചു.

വിദേശമദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി കുറച്ചു
സമയം 13 00 പി എം

വിദേശമദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി 210 ശതമാനത്തില്‍ നിന്ന് 182 ശതമാനമായി കുറച്ചു.

ശാസ്ത്ര സാങ്കേതിക രംഗത്ത് 100 സ്ത്രീകള്‍ക്കു വീതം പ്രതിവര്‍ഷം സ്കോളര്‍ഷിപ്പ് നല്കും വിവരസാങ്കേതികമേഖലയ്ക്കുള്ള സമ്പൂര്‍ണ്ണ നികുതിയിളവ് 2005 വരെ തുടരും

സെല്‍ ഫോണുകളുടെ കൗണ്ടര്‍വെയിലിംഗ് ഡ്യൂട്ടി ഒഴിവാക്കി. എന്നാല്‍ ഇതിന്റെ കസ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമാക്കി.

വിദേശ കമ്പനികളുടെ കോര്‍പ്പറേറ്റ് ടാക്സ് 48 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി

തേയിലയുടെ എക്സൈസ് ഡ്യൂട്ടി കുറച്ചു

തേയിലയുടെ എക്സൈസ് ഡ്യൂട്ടി കിലൊയ്ക്ക് രണ്ട് രൂപയില്‍ നിന്ന് ഒരുരൂപയാക്കി കുറച്ചു

കേബിള്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, ഡ്രൈക്ലീനിംഗ് കേന്ദ്രങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവയ്ക് സേവന നികുതി

ഓട്ടോമാറ്റിക്ക് യന്ത്ര തറികള്‍ കാര്‍ഷീക ആവശ്യത്തിനുള്ള യന്ത്ര ഉപകരണങ്ങള്‍ എന്നിവയുടെ എക്സൈസ് ഡ്യൂട്ടിയും കുറയും

എയ്ഡ്സിനുള്ള മരുന്നുകള്‍ക്ക് എക്സൈസ് ഡ്യൂട്ടി ഇല്ല

തേയിലയുടെ എക്സൈസ് ഡ്യൂട്ടി കുറച്ചു
സമയം 12 55 പി എം

തേയിലയുടെ എക്സൈസ് ഡ്യൂട്ടി കിലൊയ്ക്ക് രണ്ട് രൂപയില്‍ നിന്ന് ഒരുരൂപയാക്കി കുറച്ചു

കേബിള്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, ഡ്രൈക്ലീനിംഗ് കേന്ദ്രങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവയ്ക് സേവന നികുതി

ഓട്ടോമാറ്റിക്ക് യന്ത്ര തറികള്‍ കാര്‍ഷീക ആവശ്യത്തിനുള്ള യന്ത്ര ഉപകരണങ്ങള്‍ എന്നിവയുടെ എക്സൈസ് ഡ്യൂട്ടിയും കുറയും

എയ്ഡ്സിനുള്ള മരുന്നുകള്‍ക്ക് എക്സൈസ് ഡ്യൂട്ടി ഇല്ല

സര്‍ക്കാര്‍ ഓഹരി വിറ്റ് 12,000 കോടി നേടും
സമയം 12 40 പി എം

സര്‍ക്കാര്‍ കമ്പനികളുടെ ഓഹരികള്‍ വിറ്റ് 12000 കോടി രൂപ കൂടി സര്‍ക്കാര്‍ ഈ വര്‍ഷം സ്വരൂപിയ്കും

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക് യാത്രചെയ്യാനുള്ളവിമാന യാത്രാ നികുതി നീക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്കുള്ള വിമാന യാത്രാക്കൂലി കുറയും

പരിഷ്കരണ പദ്ധതികള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 12,300 കോടി കേന്ദ്രവിഹിതം

പെട്രോളിയം മേഖലയ്ക്ക് നിയന്ത്രണബോര്‍ഡ്.

സ്ത്രീകളുടെയും, കുട്ടികളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് 2,200 കോടി വകയിരുത്തും നാണയപ്പെരുപ്പം ഗണ്യമായി കുറഞ്ഞെന്ന് ധനമന്ത്രി, 20 കൊല്ലത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 1.3% നിലയില്‍

അടുത്ത 4 വര്‍ഷത്തിനുള്ളില്‍ ജനസംഖ്യയുടെ ഒരു ശതമാനത്തിനെങ്കിലും തൊഴില്‍ നല്‍കുന്ന പദ്ധതി കൊണ്ടുവരും

മരുന്നുകള്‍ക്ക് വില കൂടും
സമയം 12 25 പി എം

എല്ലാ വിധ മരുന്നുകളുടെയും വില കൂടും.

ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശ കമ്പനികളില്‍ നിക്ഷേപിയ്ക്കാന്‍ കൂടുതല്‍ സൗകര്യം. മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശ കമ്പനികളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് 50 ശതമാനം വരെ നിക്ഷേപിയ്ക്കാം

സ്വകാര്യപങ്കാളിത്തത്തോടെ ഡല്‍ഹിയില്‍ ദേശീയ ആയുര്‍വേദ ആശുപത്രി സ്ഥാപിക്കും

ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാന്‍ 670 കോടി വിലയിരുത്തും

കാര്‍ഷിക ഗവേഷണത്തിന് 775 കോടി

പ്രാഥമിക വിദ്യാഭ്യാസത്തിനും സാക്ഷരതയ്ക്കും 900 കോടിയുടെ പദ്ധതികള്‍

പൊതുമേഖലാ ബാങ്കുകളുടെ വായ്പാ നിബന്ധനകള്‍ ലഘൂകരിക്കും

മാര്‍ച്ച് മാസത്തില്‍ 12,200 കേന്ദ്രസര്‍ക്കാര്‍ തസ്തികകള്‍ കുറയ്ക്കും
സമയം 12 16 പി എം

ഈ വര്‍ഷം 12,000 തസ്തികകള്‍ കുറയ്ക്കും

ബാങ്കുമേഖലാ പരിഷ്കരണത്തിന് ബില്‍ കൊണ്ടുവരും

സെക്യൂറിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക് കൂടതല്‍ അധികാരങ്ങള്‍

സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം 20% വര്‍ദ്ധിപ്പിക്കും

80,000 ഗ്രാമങ്ങള്‍കൂടി വൈദ്യുതീകരിക്കും

എന്‍.ആര്‍.ഐ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ്ണപരിവര്‍ത്തനക്ഷമത

5 ലക്ഷം രൂപവരെ മുതല്‍മുടക്കുള്ള വ്യവസായങ്ങളെ ചെറുകിടവ്യവസായമായി പരിഗണിക്കും

പലിശനിരക്ക് കുറയ്ക്കും
സമയം 12 10 പി എം

ബാങ്കുകളുടെ വായ്പാ പലിശ നിരക്കും നിക്ഷേപ പലിശ നിരക്കും കുറയും

ബി എസ് എന്‍ എലും എം ടി എന്‍ എലും കൂടി 70,000 പുതിയ ടെലഫോണ്‍ കണക്ഷനുകള്‍ നല്‍കും.

500 കോടി ചെലവില്‍ നഗരവികസന ഇന്‍സന്റീവ് ഫണ്ട് ഉണ്ടാക്കുന്നു

അടുത്തവര്‍ഷത്തെ ധനക്കമ്മി 5.7% ആകുമെന്ന് പ്രതീക്ഷ

15 കാര്‍ഷിക മേഖലകള്‍ക്ക് അംഗീകാരം
അടിസ്ഥാനസൗകര്യ വികസന മൂലധനം 1,000 കോടിയാക്കി

വിദേശ ബാങ്കുകള്‍ക്ക് സ്വാതന്ത്യ്രം
സമയം 12 00 പി എം

വിദേശബാങ്കുകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിയ്കാം, ശാഘ കള്‍ തുറക്കുകയോ സബ്സീഡിയറി ബാങ്കുകള്‍ തുടങ്ങുകയോ ചെയ്യാം.

ഗ്രാമീണ തൊഴില്‍ ദാന പരിപാടിയായി ജയ് പ്രകാശ് റോസ്ഗാര്‍ ഗാരണ്ടി യോജന തുടങ്ങും. പാവപ്പെട്ടവരുടെ ഇന്‍ഷുറന്‍സ് സംവിധാനത്തിനായി ജനരക്ഷ പദ്ധതി തുടങ്ങും

പ്രതിരോധത്തിന് 65000 കോടി
സമയം 11 50 എ എം

ഈ വര്‍ഷം പ്രതിരോധത്തിന് 65,000 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

മണ്ണെണ്ണ വില ഒന്നര രൂപയാണ് കൂടുന്നത്

പാചക വാതക വില കൂടും
സമയം 11 45 എ എം

പാചക വാതക വില സിലിണ്ടറിന് 40 രൂപ കൂടും

75000 കിലോമീറ്റര്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനം 2002- 2003 സ്ഥാപിയ്കും. ടെലക്കോം വകുപ്പാണ് ഇത് നടപ്പാക്കുന്നത്.

മണ്ണെണ്ണ സബ്സിഡി കുറയ്കും
സമയം 11 40 എ എം

മണ്ണെണ്ണയുടെ സബ്സിഡി 33 ശതമാനം കുറയ്ക്കും

കാര്‍ഷീക ഗവേഷണത്തിന് 775 കേടി രൂപ മാറ്റിവയ്കും

164 കോടി സബ്സിഡി ഗ്രാമീണ കാര്‍ഷിക വൈദ്യുതവല്‍ക്കരണത്തിന്

കാര്‍ഷിക ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ പുതിയ കോര്‍പ്പറേഷന്‍

സംസ്ഥാനങ്ങളിലെ ജലസേചനപദ്ധതികള്‍ക്ക് 8000 കോടി നല്കുന്നു

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്ക് 250 കോടി അനുവദിക്കും

വിദേശനിക്ഷേപം കൂട്ടാന്‍ നീക്കം
സമയം 11 35 എ എം

പ്രധാന മേഘലകളില്‍ എല്ലാം വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നു

അടിസ്ഥാന സൗകര്യ ഇക്വറ്റി ഫണ്ട് വരുന്നു
സമയം 11 30 എ എം

അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടാനായി ഇക്വറ്റി ഫണ്ട് വരുന്നു. വളത്തിനുള്ള സബ്സിഡി കുറയ്കും. പഞ്ചസാരയുടെ ലവി 15 ല്‍ നിന്ന് 10 ശതമാനമായി കുറയ്കും

സാമ്പത്തിക പരിഷ്കരണ നടപടി തുടരും
സമയം 11 24 എ എം

സാമ്പത്തിക പരിഷ്കരണ നടപടിയുടെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് ധനമന്ത്രി

ബജറ്റ് അവതരണം തുടങ്ങി
സമയം 11 15 എ എം

കേന്ദ്ര ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ പാര്‍ലമെന്റില്‍ 2002-2003 ലേയ്കുള്ള ബജറ്റിന്റെ അവതരണം തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+