ഗുജറാത്ത് സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ തീ
ഗാന്ധിനഗര്‍: ഗുജറാത്തിലെ പഴയ സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ വഖഫ് ബോര്‍ഡിന്റെയും ഗുജറാത്ത് ന്യൂനപക്ഷ ഫിനാന്‍സ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെയും ഓഫീസുകളില്‍ തീപിടിത്തം.മുഖ്യമന്ത്രിയുടെ ഓഫീസിന് അരകലോമീറ്റര്‍ അകലെയാണ് ഈ ഓഫീസ്.
ഫിബ്രവരി 28 വ്യാഴാഴ്ച രാവിലെ 11 20 നാണ് അക്രമികള്‍ ഓഫീസിന് തീവച്ചത്. 40 -ാളം വരുന്ന അക്രമികളാണ് ഇത് ചെയ്തത്. സ്കൂട്ടറിലും കാറിലുമാണ് അക്രമികള്‍ എത്തിയത്. ഓഫീസിലുള്ള സാധനങ്ങളെല്ലാം തന്നെ കത്തി ചാമ്പലായി.
സംഭവത്തെ തുടര്‍ന്ന് പഴയ അഹമ്മദാബാദില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിയ്കുകയാണ്.












Click it and Unblock the Notifications