ഇടത്തരക്കാര്‍ക്ക് വന്‍ അടി
ദില്ലി: കേന്ദ്രബജറ്റില്‍ ഇടത്തരക്കാര്‍ക്ക്, പ്രത്യേകിച്ചും മാസശമ്പളക്കാര്‍ക്ക് വന്‍ ആഘാതം. ആദായനികുതി സെക്ഷന്‍ 88 പ്രകാരം നല്കിവരുന്ന റിബേറ്റ് തുക 20 ശതമാനത്തില്‍ നിന്നും 10 ശതമാനമായി വെട്ടിക്കുറച്ചു.
വാര്‍ഷികവരുമാനം 1.5 ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലുള്ളവരുടെ നികുതിയിളവാണ് 20ല്‍ നിന്ന് 10 ശതമാനമാക്കി കുറച്ചത്. പക്ഷെ 1.5 ലക്ഷം വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് 20 ശതമാനം നികുതിയിളവ് തുടരും.
വാര്‍ഷികവരുമാനം 60,000 രൂപയോ അതിനു മുകളിലോ ഉള്ളവര്‍ അഞ്ച് ശതമാനം സര്‍ച്ചാര്‍ജ്ജ് കൊടുക്കേണ്ടിവരും. ദേശീയ സുരക്ഷാ ആവശ്യത്തിനാണ് ഈ തുക നീക്കിവയ്ക്കുക.












Click it and Unblock the Notifications