Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് സമ്മേളനം വെള്ളിയാഴ്ച മുതല്‍

തിരുവനന്തപുരം : സമരത്തിന്റെ കരിനിഴലില്‍ നിയമസഭയുടെ ബജറ്റ് സമ്മേളനം വെളളിയാഴ്ച ആരംഭിക്കും. ജീവനക്കാരുടെ പണിമുടക്ക് അനിശ്ചിതമായി തുടരുന്ന സാഹചര്യം പരമാവധി മുതലാക്കാന്‍ പ്രതിപക്ഷം തയ്യാറെടുക്കുമ്പോള്‍ ഭരണപക്ഷം പ്രതിരോധത്തിലാവും.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. സമരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇടതുമുന്നണി കണ്‍വീനറും സിപിഎം സെക്രട്ടറിയും പ്രസ്താവിച്ചിട്ടുണ്ട്. സഭയില്‍ ഭരണപക്ഷം ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നാണ് പ്രതിപക്ഷ നേതാവും നല്‍കുന്ന സൂചന. പ്രതിപക്ഷം എന്തായാലും അടിയന്തര പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷനേതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി എതിര്‍ക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. എന്നാല്‍ കരുണാകരനെ അനുകൂലിക്കുന്ന എംഎല്‍എമാരുടെ നിലപാട് സഭയില്‍ നിര്‍ണായകമാകും. ഇവരുടെ പ്രകടനം പരമാവധി ചൂഷണം ചെയ്യാനാവും ഇടതുപക്ഷം ശ്രമിക്കുക.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ പണിമുടക്ക് ഉന്നയിക്കുമെന്ന് കരുണാകരന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

മാര്‍ച്ച് എട്ടിനാണ് ധനമന്ത്രി ശങ്കരനാരായണന്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം ആരെയൊക്കെ പിണക്കുമെന്നും ആരെയൊക്കെ തലോടുമെന്നുമാണ് സംസ്ഥാനം ഇപ്പോള്‍ ഉറ്റുനോക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+