Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം 23ാം ദിവസവും ശക്തം

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ സമരം 23ാം ദിവസമായ വ്യാഴാഴ്ചയും ശക്തമായി തുടരുന്നു. എസ്മ പ്രകാരം 33 പേര്‍ അറസ്റിലായി.

തിരുവനന്തപുരത്ത് സമരാനുകൂലികള്‍ ഡെപ്യൂട്ടി കളക്ടറെയും ഡ്രൈവറെയും ആക്രമിച്ചു. അദ്ദേഹം സഞ്ചരിച്ച കാറിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. റെവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഗണേഷ് കുമാറിനെയാണ് സമരാനുകൂലികള്‍ ആക്രമിച്ചത്. ഇതിനെ തുടര്‍ന്ന് മന്ത്രി ഗണേഷ്കുമാറിനാണ് പരിക്കേറ്റതെന്ന് വാര്‍ത്ത പ്രചരിച്ചു.

ഫിബ്രവരി28 വ്യാഴാഴ്ച കേരളാന്യൂസ്പേപ്പര്‍ എംപ്ലോയീസ് യൂണിയനും സമരക്കാരോട് അനുഭാവം പ്രകടിപ്പിച്ച് വിവിധജില്ലകളില്‍ പ്രകടനം നടത്തി. സമരക്കാരുടെ വീടുകളില്‍ സംസ്ഥാനവ്യാപകമായി റെയ്ഡുകള്‍ നടന്നതായി പറയുന്നു.

സമരനിരോധിത മേഖലയായി പ്രഖ്യാപിച്ച നിയമസഭാ കോംപ്ലക്സില്‍ പ്രകടനം നടത്തിയ നാലു സ്ത്രീകളെ പൊലീസ് അറസ്റു ചെയ്തു. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ മിക്ക ഓഫീസുകളും അടഞ്ഞു കിടക്കുകയാണ്. സെക്രട്ടേറിയറ്റിനു മുന്നില്‍ താല്ക്കാലിക ജോലി തേടിയെത്തിയവരും സമരാനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സര്‍വകലാശാലകള്‍, പഞ്ചായത്ത് ഓഫീസുകള്‍, കോര്‍പറേഷന്‍ ഓഫീസുകള്‍ തുടങ്ങിയവയെല്ലാം നിശ്ചലമാണ്.

ഭരണാനുകൂല സംഘടനയായ സെറ്റോ ക്ലിഫ് ഹൗസിലേയ്ക്കു നടത്തിയ മാര്‍ച്ച് നന്തന്‍കോട് വച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് സമരക്കാരും പൊലീസുമായി ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സംഘടനകള്‍ അറിയിച്ചു. പണിമുടക്ക് നിര്‍ത്തിവച്ച് ചര്‍ച്ചയ്ക്കില്ലെന്ന് അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. പ്രശ്നത്തിന്റെ പേരില്‍ പ്രതിപക്ഷം സഭയെ ഇളക്കിമറിക്കുമെന്ന് ഉറപ്പാണ്. അതില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് കൂടുതല്‍ തീവ്രമായ സമര പരിപാടികള്‍ക്കാണ് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സര്‍വീസ് സംഘടനകള്‍.

പണിമുടക്കിനോടനുബന്ധിച്ച് വ്യാഴാഴ്ച ചെറിയ തോതില്‍ അക്രമം ഉണ്ടായി. ഒരു പൊലീസുകാരനുള്‍പ്പെടെ ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് നാലുപേരും കണ്ണൂരില്‍ മൂന്നു പേരും പാലക്കാടും ഇടുക്കിയിലും ഓരോരുത്തരുമാണ് എസ്മ പ്രകാരം അറസ്റിലായത്.

ശക്തമായ സുരക്ഷാ സംവിധാനമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നെടുമങ്ങാട് തഹസീല്‍ദാരെ തടഞ്ഞ മൂന്നു പേര്‍ക്കെതിരെ എസ്മ പ്രകാരം കേസെടുത്തു.

പഠനം നടന്നു കൊണ്ടിരുന്ന പട്ടം സെന്റ്മേരീസ് സ്ക്കൂളിലേയ്ക്ക് പണിമുടക്കുന്നവര്‍ അതിക്രമിച്ചു കയറി. തുടര്‍ന്നു നടന്ന സംഘര്‍ഷത്തിലാണ് മെഡിക്കല്‍ കോളെജ് സ്റേഷനിലെ കൃഷ്ണന്‍ കുട്ടി നായര്‍ക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+