കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ദ് എങ്ങും പൂര്‍ണ്ണം

  • By Staff
Google Oneindia Malayalam News

ദില്ലി: വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത അഖിലേന്ത്യ ബന്ദ് ഇന്ത്യയിലെങ്ങും ഏകദേശം പൂര്‍ണ്ണമാണ്.

വന്‍ നഗരങ്ങളില്‍ കടകള്‍ തുറന്നില്ലെങ്കിലും വാഹനങ്ങള്‍ ഓടുന്നുണ്ട്. എണ്ണം കുറവാണെന്നുമാത്രം.

അമൃത്സര്‍, രാജസ്ഥാനിലെ ചില പട്ടണങ്ങള്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗുജറാത്തില്‍ ബന്ദ് പൂര്‍ണ്ണം

ഗുജറാത്തില്‍ അവശ്യസര്‍വീസുകളെയും ബന്ദനുകൂലികള്‍ ഒഴിവാക്കിയില്ല. എന്നാല്‍ മാര്‍ച്ച് ഒന്നിന് നടക്കുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പൊതു പരീക്ഷകള്‍ മാറ്റിയിട്ടില്ലാത്തതു സാധാരണജ-നത്തിന് വല്ലാതെ വിഷമമുണ്ടാക്കി.അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശം രാജ-്യവ്യാപകമായി നിലവിലുണ്ട്.

കര്‍ണാടകത്തില്‍ ബന്ദില്ല

എന്നാല്‍ കര്‍ണാടകത്തില്‍ ബന്ദില്ല. ബന്ദാഹ്വാനം വളരെ താമസിച്ചായതുകൊണ്ട് വേണ്ട തയ്യാറെടുപ്പുനടത്താനായില്ലെന്നാണ് സംസ്ഥാനത്തെ വി എച്ച് പി നേതൃത്വം പറഞ്ഞത്. ജനങ്ങള്‍ക്ക് വിഷമമുണ്ടാക്കുന്ന ബന്ദ് നടത്തരുതെന്ന് ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സാംഗ്ലിയാന വി എച്ച് പി നേതൃത്ത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

ബോംബെയില്‍ അക്രമം

ബോംബെയില്‍ ബന്ദനുകൂലികള്‍ സബര്‍ബന്‍ തീവണ്ടികള്‍ക്കും ബസ്സുകള്‍ക്കും നേരെ ആക്രമണം നടത്തി. ഇതുകാരണം സബര്‍ബന്‍ തീവണ്ടി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ബംഗാളില്‍ തണുത്ത പ്രതികരണം

പശ്ചിമ ബംഗാളില്‍ ബന്ദിന് തണുത്ത പ്രതികരണം. ബംഗാളില്‍ എങ്ങും തന്നെ ബന്ദ് ആചരണം ഉണ്ടായില്ല. വാഹനങ്ങള്‍ ഓടി. സ്കൂളുകളും ഓഫീസുകളും തുറന്നു. സ്വകാര്യ സ്ഥാപനങ്ങളിലും ഹാജര്‍ നിലയില്‍ കുറവുണ്ടായില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X