ഗുജറാത്തിലെ കലാപം: മരിച്ചവരില്‍ മലയാളിയും
അഹമ്മാദാബാദ്: ഗുജറാത്തിലുണ്ടായ കലാപത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. പുനലൂര്‍ സ്വദേശി പ്രശാന്ത് നായര്‍ (32) ആണ് വെടിയേറ്റ് മരിച്ചത്.
പാള്‍ടി നാരായണ്‍ നഗറിലെ തല്‍പുര സൊസൈറ്റി ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ ഗുജറാത്തുകാരനായ സുഹൃത്തിനോടൊപ്പം നില്‍ക്കുമ്പോഴാണ് പ്രശാന്ത് നായറിന് വെടിയേറ്റത്. വെടിയേറ്റ സുഹൃത്തും മരിച്ചു.
പുനലൂര്‍ സ്വദേശി സി. എസ്. നായരുടെ മകനാണ് പ്രശാന്ത്. കടത്തുരുത്തി കളപ്പുരയില്‍ വീട്ടില്‍ നാരായണന്‍ നായരുടെ മകള്‍ ബിന്ദുവാണ് ഭാര്യ. ആറ് വയസുള്ള ഒരു മകളുണ്ട്.












Click it and Unblock the Notifications