Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ കലാപം: മരണം 200

അഹമ്മദാബാദ്: ഗുജറാത്തില്‍ അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം 200 ആയി. മുന്‍ കോണ്‍ഗ്രസ് എംപി അഹ്സാന്‍ ജഫ്രി അടക്കം 38 പേരെ ജീവനോടെ ചുട്ടുകൊന്നു.

സബര്‍മതി എക്സ്പ്രസിന് തീവെച്ച് കര്‍സേവകരടക്കം 58 പേരെ കൊന്നതില്‍ പ്രതിഷേധിച്ച് ഫിബ്രവരി 28 വ്യാഴാഴ്ച വിഎച്ച്പി ആഹ്വാനം ചെയ്ത ഗുജറാത്ത് ബന്ദിനോട് അനുബന്ധിച്ചാണ് അക്രമസംഭവങ്ങളുണ്ടായത്.

മരണം ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടല്‍. പലസ്ഥലത്തുമുണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതേയുള്ളു. അക്രമം മാര്‍ച്ച് ഒന്നാം തീയതി ഉച്ചയ്ക്കും തുടരുകയാണ്.

ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് അഹമ്മദാബാദിലാണ്. അഹമ്മാദാബാദില്‍ അക്രമസംഭവങ്ങള്‍ തടയാനായി സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര റിസര്‍വ് പൊലീസും അതിര്‍ത്തി രക്ഷാ സേനയുമടങ്ങുന്ന കേന്ദ്ര പാരാമിലിട്ടറി സേനയെയും ഗുജറാത്തില്‍ വിന്യസിക്കും.

ഗുജറാത്തിലെ 37 പട്ടണങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുയാണ്. അഹമ്മദാബാദിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 133 പേരില്‍ 111 പേരും വധിക്കപ്പെട്ടത് അഹമ്മദാബാദിലാണ്.

ചാന്‍പുര മേഖലയിലെ ഗുല്‍ബാര്‍ഗ് ഹൗസിംഗ് സൊസൈറ്റിയിലെ 35 പേരെയാണ് ജീവനോടെ ചുട്ടുകൊന്നത്. ഇവിടെയാണ് കോണ്‍ഗ്രസ് എം പി ഉണ്ടായിരുന്നത്. സരസ്പൂറിലും ശഹ്വാദിയിലും ഇതുപോലുള്ള കൂട്ടക്കൊലകളുണ്ടായി. 15 പേരാണ് ഇവിടങ്ങളില്‍ കൊല്ലപ്പെട്ടത്.

കലാപ സംഭവങ്ങളുമായി ബന്ധപ്പെട്ട് 1200 പേരെ ഇതിനകം അറസ്റ് ചെയ്തിട്ടുണ്ട്. അഹമ്മദാബാദില്‍ 150 ലേറെ പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+