Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് സംഭവം : പാര്‍ലമെന്റ് പിരിഞ്ഞു

ദില്ലി: ഗുജറാത്ത് സംഭവത്തെച്ചൊല്ലിയുള്ള പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു. മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച സഭ ചേര്‍ന്നയുടന്‍ വര്‍ീയലഹള നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന പരാതിയുമായി പ്രതിപക്ഷം ബഹളം തുടങ്ങി.

സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ആര്‍ജെഡി അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം സര്‍ക്കാര്‍ വിരുദ്ധമുദ്രാവാക്യങ്ങളും മുഴക്കി. അനുശോചനപ്രമേയങ്ങള്‍ അവതരിപ്പിച്ച് തീര്‍ന്നയുടന്‍ പ്രതിപക്ഷം ഒന്നടങ്കം മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലേക്കിറങ്ങി. പ്രതിപക്ഷത്തെ ശാന്തമാക്കാനുള്ള സ്പീക്കര്‍ ജിഎംസി ബാലയോഗിയുടെ ശ്രമം പരാജയപ്പെട്ടു.

ആദ്യം 12മണിവരെ സഭാനടപടികള്‍ നിര്‍ത്തിവച്ചുകൊണ്ട് സ്പീക്കര്‍ ഉത്തരവിട്ടു. എന്നാല്‍ 12 മണിയ്ക്കുശേഷവും സഭ ചേര്‍ന്നപ്പോള്‍ പഴയ രംഗങ്ങള്‍ ആവര്‍ത്തിച്ചു. ഇതോടെ സ്പീക്കര്‍ സഭ പിരിച്ചുവിട്ടു.

രാജ്യസഭയിലും ലോക്സഭയിലേതുപോലെ തന്നെയായിരുന്നു സംഭവഗതികള്‍. ആദ്യം ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ അധ്യക്ഷന്‍ കൃഷന്‍ കാന്ത് സഭാനടപടികള്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ നിര്‍ത്തിവച്ചു. വീണ്ടും സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. തുടര്‍ന്ന് രാജ്യസഭ വെള്ളിയാഴ്ചത്തേക്ക് പിരിച്ചുവിട്ടതായി അധ്യക്ഷന്‍ പ്രഖ്യാപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+