വിഎച്ച്പി അയയുന്നു
ദില്ലി: അയോധ്യാ പ്രശ്നത്തില്‍ തങ്ങളുടെ കടുത്ത നിലപാടില്‍ വി എച്ച് പി അയവ് വരുത്തുന്നു. കേന്ദ്രസര്‍ക്കാരിന്റെയും ആര് എസ് എസിന്റെയും സമ്മര്‍ദ്ദം മൂലം വി എച്ച് പി നേതാക്കള്‍ കടുത്ത നിലപാടില്‍ നിന്ന് പിന്നാക്കം പോയേക്കുമെന്നാണ് സൂചന.
വി എച്ച് പി അന്തര്‍ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അശോക് സിംഗാളും ആര് എസ് എസ് തലവന്‍ കെ. എസ്. സുദര്‍ശനും വ്യാഴാഴ്ച രാത്രി പ്രശ്നം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. തങ്ങളുടെ നിലപാടില്‍ അയവ് വരുത്താമെന്ന് സിംഗാള്‍ ചര്‍ച്ചയില്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് അറിയുന്നത്. ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലെത്തിക്കുന്നതിന് മാത്രമേ ഇപ്പോഴുള്ള വി എച്ച് പിയുടെ നീക്കം ഉപകരിക്കൂവെന്ന് സംഘ്പരിവാര്‍ നേതാക്കള്‍ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് സിംഗാള്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
വി എച്ച് പി വൈസ് പ്രസിഡന്റ് ആചാര്യ ഗിരിരാജ് കിഷോറും അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി പര്‍വീണ്‍ ഭായിയുമുള്പ്പെടെ മറ്റു ചില മുതിര്‍ന്ന വി എച്ച് പി നേതാക്കളും വ്യാഴാഴ്ച ദില്ലിയിലെത്തിയിരുന്നു.
ഗുജറാത്തിലെ കലാപത്തെ തുടര്‍ന്ന് ആര് എസ് എസ് പ്രശ്നത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘ്പരിവാര്‍ നേതാക്കള്‍ വി എച്ച് പി നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
എന്‍ ഡി എ കണ്‍വീനറും പ്രതിരോധമന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസ്, കേന്ദ്ര മാനുഷിക വിഭവശേഷി മന്ത്രി മുരളി മനോഹര്‍ ജോഷി എന്നിവരും സംഘ്പരിവാര്‍ നേതാക്കളെ സന്ദര്‍ശിച്ചിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications